കൂട്ടുകാരുടെ ഒപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയ 15 വയസ്സുകാരൻ എത്തപ്പെട്ടത് മറ്റൊരു രാജ്യത്ത്; പുറത്തിറങ്ങിയത് ഒരാഴ്ചയ്ക്കു ശേഷം

ബംഗ്ലാദേശിൽ കൂട്ടുകാരുടെ ഒപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറി ഒളിച്ച കുട്ടി പിന്നീട് പുറത്തിറങ്ങിയത് ഒരാഴ്ചക്ക് ശേഷം. അതും മലേഷ്യന്‍ തുറമുഖത്ത്.

kid in container
കൂട്ടുകാരുടെ ഒപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയ 15 വയസ്സുകാരൻ എത്തപ്പെട്ടത് മറ്റൊരു രാജ്യത്ത്; പുറത്തിറങ്ങിയത് ഒരാഴ്ചയ്ക്കു ശേഷം 1

ബഗ്ലാദേശ് സ്വദേശിയായ ഫാഹിം എന്ന 15 വയസുകാരനാണ് ഈ ദുരനുഭവം നേരിട്ടത്. സുഹൃത്തുക്കളുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കയറി സ്വയം അകത്തു നിന്ന് പൂട്ടുക ആയിരുന്നു ഫാഹിം. പിന്നീട്  ഒരാഴ്ചയ്ക്കു ശേഷമാണ് ഫാഹിമിന് കണ്ടെയ്നറിന്‍റെ പുറത്തിറങ്ങാൻ കഴിഞ്ഞത്.

കൂട്ടുകാർ കണ്ടെത്താതിരിക്കാൻ കണ്ടെയ്നർ അകത്തു നിന്നും പൂട്ടിയതാണ് ഫാഹിമിന് വലിയ വിനയായി മാറിയത്. കുറച്ച് സമയം കഴിഞ്ഞ് ഫാഹിം ഇതേ കണ്ടെയ്നറിൽ കിടന്ന് ഉറങ്ങുകയും ചെയ്തു . ഇഹ്റ്റിനിടെ ഈ കണ്ടെയ്നർ കപ്പലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആറ് ദിവസത്തിനു ശേഷമാണ് വിശന്നു അവശ്ശനായ നിലയിൽ ഫാഹിമനെ കണ്ടെയ്നറിൽ നിന്നും കണ്ടെത്തുന്നത്. ആദ്യം രാജ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും  കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് തിരിച്ചറിഞ്ഞു . ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിർജ്ജലീകരണം സംഭവിച്ച ഫാഹിം മരണപ്പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. 


ഫാഹിം  പിന്നീട് മലേഷ്യയില്‍ എത്തിയതിന് ശേഷാന് പുറം ലോകം കാണുന്നത് തന്നെ . അപ്പോഴേക്കും ഫാഹിം സ്വന്തം വീട്ടിൽ നിന്ന് 2300 മൈൽ അകലത്തില്‍ എത്തപ്പെട്ടിരുന്നു. ഫാഹിമിന്‍റെ ആരോഗ്യ നില സുരക്ഷിതമാണ്.  നിലവിൽ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഫാഹിമിനെ ആരോഗ്യം വേണ്ടെടുത്തത്തിന് ശേഷം നാട്ടിലേക്ക് മടക്കി അയക്കും എന്നു അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button