ദിലീപിന് കൊടുത്ത അതേ പണി തന്നെയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്; ഒരാളെ രക്ഷപ്പെടാൻ അനുവദിക്കാത്ത അവസ്ഥയാണ് ഈ നാട്ടിൽ; നിർമാതാവ് സജി നന്ത്യാട്ട്

ഉണ്ണി മുകുന്ദന്റെ സ്റ്റാർഡത്തെ തകർക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് പ്രമുഖ നിർമ്മാതാവും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ സജി നന്ത്യാട്ട്. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.

unni mukundan 1
ദിലീപിന് കൊടുത്ത അതേ പണി തന്നെയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്; ഒരാളെ രക്ഷപ്പെടാൻ അനുവദിക്കാത്ത അവസ്ഥയാണ് ഈ നാട്ടിൽ; നിർമാതാവ് സജി നന്ത്യാട്ട് 1

യൂട്യൂബര്‍ ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചതാണ്. ആദ്യം മാന്യമായാണ് ഉണ്ണി സംസാരിച്ചത്. ഇതിനിടെ സംസാരം അതിരു കടന്നപ്പോഴാണ് യൂട്യൂബറെ ഉണ്ണി തെറി വിളിച്ചത്. അതാണ് ഇപ്പോൾ വലിയ പ്രശ്നമായി ഉയർത്തിക്കൊണ്ടു
വരുന്നത്. ഇതിൻറെ പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ട്. മാളികപ്പുറം എന്ന ചിത്രം വിജയിച്ചത് പലർക്കും സുഖിക്കാത്തതിനുള്ള യഥാർത്ഥ കാരണം ഹൈന്ദവ സഹോദരന്മാർ ഇഷ്ടപ്പെടുന്ന ഹൈന്ദവതയുടെ ഒരു പടമാണ് വിജയിക്കുന്നത് എന്നതുകൊണ്ടാണ്. ആരും പ്രതീക്ഷിക്കാത്ത വിജയമാണ് മാളികപ്പുറത്തിന് ലഭിച്ചത്. ഇതാണ് പലരുടെയും സൂക്കേട് ഇളകാൻ കാരണം.

ഇവിടെ ജീസസ് എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നു. ആ പടം കാണരുതെന്ന് എല്ലാ പള്ളികളിലും കൽപ്പന വായിച്ചിരുന്നു. എന്നാൽ എല്ലാ വിലക്കുകളെയും മറികടന്ന് ക്രിസ്ത്യാനികൾ ഈ ചിത്രം കാണാൻ തീയറ്ററിലെത്തി. പടം വൻ വിജയമായി മാറി.

ശബരിമലയെ കുറിച്ചുള്ള ഒരു സിനിമ വന്നപ്പോൾ വികാരപരമായും ആത്മീയപരമായും ആളുകൾ അതിനെ സ്വീകരിച്ചു. മുസ്ലിങ്ങളും ഈ ചിത്രത്തെ പിന്തുണയ്ക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്താണ് ഈ സിനിമയുടെ കുഴപ്പം. അടുത്തകാലത്തൊന്നും ഇത്തരം ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടില്ല. ഉണ്ണി മുകുന്ദൻ ഒരു സൂപ്പർതാര പദവിയിലേക്ക് ഉയരുമ്പോൾ ഇതിനെ നശിപ്പിക്കുന്നതിന് വേണ്ടി പലരും ഗൂഢാലോചന നടത്തിയെന്നാണ് സംശയിക്കേണ്ടത്. ദിലീപിന് കൊടുത്ത അതേ പണി തന്നെയാണ് ഉണ്ണി മുകുന്ദനും  കൊടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഒരാൾ രക്ഷപെടാൻ അനുവദിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും സജി നന്ത്യായിട്ട് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button