പ്രണയം തകർന്ന ദുഃഖം മറക്കാൻ കയ്യിലുള്ള പണം മുഴുവൻ മുടക്കി ലോട്ടറി എടുത്തു; യുവാവിനെ കാത്തിരുന്നത് ബംബർ ലോട്ടറി
പ്രണയത്തകർച്ച വരുത്തി വയ്ക്കുന്ന വേദന വളരെ വലുതാണ്. ചിലർ ആ സംഭവത്തോടെ മാനസികമായി തകർന്നു പോകും. മറ്റു ചിലർ അത് വേഗം മറന്നു പുതിയ ജീവിതത്തിലേക്ക് ചുവടു വച്ചേക്കാം. മറ്റ് ചിലരെ അത് കാലങ്ങളോളം പിന്തുടരും. എന്നാൽ ഇവിടെ ഇതാ പ്രണയ തകർച്ച ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. പ്രണയ തകര്‍ച്ച ഒരു മഹാഭാഗ്യത്തിലേക്കാണ് ഇയാളെ കൊണ്ടെത്തിച്ചത് എന്ന് തന്നെ പറയാം.
തായ്‌വാനിലാണ് സംഭവം. കഴിഞ്ഞ കുറച്ചു നാളുകളായി യുവതിയുമായി പ്രണയത്തിലായിരുന്നു ഇയാള്‍ . കാമുകിയുമൊന്നിച്ചുള്ള സന്തോഷകരമായ ഒരു ജീവിതവും ഈ യുവാവ് സ്വപ്നം കണ്ടിരുന്നു. എന്നാൽ കാര്യങ്ങളെല്ലാം കീഴ്മമേൽ മറിഞ്ഞത് വളരെ പെട്ടെന്നാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ചില കാരണങ്ങൾ മൂലം യുവാവിന്റെ പ്രണയം തകർന്നു. കാമുകി ഇയാളെ ഉപേക്ഷിച്ച് പോയി. അത് ഇയാളെ വല്ലാതെ വേദനിപ്പിച്ചു. ആ ദിവസത്തിൻറെ നടുക്കുന്ന ഓർമ്മയ്ക്ക് വേണ്ടിയാണ് ആ യുവാവ് ലോട്ടറി എടുത്തത്. കയ്യിലുള്ള പണം മുഴുവൻ മുടക്കി അയാൾ ലോട്ടറി എടുത്തു. എന്നാല്‍ അത് ഈ യുവാവിനെ കൊണ്ട് ചെന്ന് എത്തിച്ചത് ഒരു മഹാഭാഗ്യത്തിലായിരുന്നു. ഇയാള്‍ എടുത്ത ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 33000 ഡോളറാണ് ഇയാൾക്ക് സമ്മാനം ലഭിച്ചത്. ഇത് ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ വരും.
പ്രണയം തകർന്ന ദിവസം തന്നെ ഭാഗ്യം പരീക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഇയാളുടെ തീരുമാനം വൻ വിജയമായി മാറി. പ്രണയം നൈരാശ്യം യുവാവിന് നേടിക്കൊടുത്തത് വൻ നേട്ടമാണ്. ഏതായാലും തന്‍റെ പ്രണയം തകർന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ ഇയാൾ.