ചെവിയും മൂക്കും ഇല്ല; നാക്ക് രണ്ടായി മുറിച്ചു; പച്ച നിറത്തിലുള്ള കണ്ണുകൾ; യുവതി നടത്തിയ രൂപമാറ്റം അമ്പരപ്പിക്കുന്നത്; എല്ലാത്തിനും കാരണം ആ സ്വപ്നം
ശരീരത്തിന് രൂപമാറ്റം നടത്തുന്നതിന് ഒരു പരിധിയൊക്കെ ഉണ്ടെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ടിയാമത്ത് ഇവ മെഡൂസ എന്ന ട്രാൻസ് വുമൺ ശരീരത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ആരെയും അമ്പരപ്പിക്കും. ഡ്രാഗണിനെ പോലെ തന്റെ ശരീരത്തിന് രൂപ മാറ്റം വരുത്താന്‍ വേണ്ടിയാണ് ഇവർ ഇങ്ങനെ ചെയ്തത്. ഡ്രാഗൺ ആണ് ഇവരുടെ ഇഷ്ട മൃഗം. ഡ്രാഗണേപ്പോലെ ആകുന്നതിനു വേണ്ടി തന്റെ ചെവികളും മൂക്കും ഇവർ മുറിച്ച് മാറ്റി. കണ്ണുകൾ പച്ച നിറത്തിലാക്കി. തലയിൽ കൊമ്പ് വച്ച് പിടിപ്പിച്ചു. ശരീരത്തിൽ ആകമാനം ചെതുമ്പൽ പോലെ പച്ചയും കുത്തി. ഇവർ തന്റെ നാക്ക് കുറുകെ മുറിച്ച് രണ്ടാക്കി മാറ്റി. മുഖത്ത് പെരുമ്പാമ്പിന്റെ രൂപത്തിലുള്ള ടാറ്റൂ ചെയ്തു.
ഇവർ തന്റെ ശരീരത്തിൽ ഇത്ര ഭീകരമായ ഒരു രൂപമാറ്റം നടത്തിയതിന് കാരണം പാമ്പുകളെ കുറിച്ച് കണ്ട ഒരു സ്വപ്നമാണ്. ഈ സ്വപ്നം അനുസരിച്ച് ഇവർ പറയുന്നത് താന്‍ പകുതി മനുഷ്യനും പകുതി ഉരഗവും ആണ് എന്നാണ്. സ്വപ്നം കണ്ട് അധികം വൈകാതെ തന്നെ ഇവർ രൂപ മാറ്റത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
നന്നേ ചെറുപ്പത്തിൽ തന്നെ വലിയ തോതിലുള്ള വിവേചനവും പീഡനവും ലൈംഗിക അതിക്രമവും ടിയാമത്ത് ഇവ മെഡൂസ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനായി തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് താൻ ശരീരത്ത് ഇത്രയധികം മാറ്റങ്ങൾ വരുത്തിയത് എന്ന് ഇവർ പറയുന്നു. നേരത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ഇവര്‍. ശരീരത്തില്‍ രൂപമാറ്റം വരുത്തിയതിനു ശേഷം ആ ജോലി രാജി വച്ചു. ഇപ്പോൾ സമൂഹമാധ്യമത്തിൽ വളരെ സജീവമാണ്. ഇവരുടെ എല്ലാ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിക്കാറുണ്ട്.