തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു പഴംപൊരിയുടെ വില  235 രൂപ; ഇത്രയും പണം കൊടുത്തിട്ടും ലഭിക്കുന്നത് പഴകിയ ഭക്ഷണം 

ഒരു പഴംപൊരിക്ക് എത്ര രൂപ വരെ ആകാം. എന്നാല്‍ നമ്മുടെ ചിന്തകൾക്ക് അപ്പുറത്താണ് ഒരു പഴംപൊരിക്കു തിരുവനന്തപുരം വിമാനത്താവളത്തിൽ നാല്‍കേണ്ടത് . ഇവിടെ നിന്നും ഒരു പഴംപൊരി വാങ്ങിയാൽ നിങ്ങൾക്ക് അത് വ്യക്തമായി മനസ്സിലാകും. 235 രൂപയാണ് ഒരു പഴംപൊരിക്ക് ഇവിടെ നൽകേണ്ടത് . മറ്റ് നിവർത്തി ഇല്ലെങ്കിൽ ഇത്രയും പണം കൊടുത്ത് പഴംപൊരി വാങ്ങുകയേ  മാര്‍ഗമുള്ളൂ. എന്നാൽ ഇത്രയധികം പണം നൽകിയാലും ഒരു നല്ല പഴംപൊരി ലഭിച്ചില്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യുക . തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അഭിഭാഷകനു ലഭിച്ചത് ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ പഴംപൊരിയാണ്.

pazhampori 1
തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു പഴംപൊരിയുടെ വില  235 രൂപ; ഇത്രയും പണം കൊടുത്തിട്ടും ലഭിക്കുന്നത് പഴകിയ ഭക്ഷണം  1

തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന പ്രഭാഷകനാണ് എയർപോർട്ടിൽ നിന്നും മോശം ഭക്ഷണം ലഭിച്ചത് . ഇദ്ദേഹം വിമാനത്താവളത്തിനുള്ളിലെ ഭക്ഷണ ശാലയിൽ നിന്നാണ് ചായയുടെ ഒപ്പം കഴിക്കാനായി പഴംപൊരി വാങ്ങിയത്. ഇദ്ദേഹവും ഭാര്യയും കൂടി അബുദാബിയിലേക്ക് യാത്ര ചെയ്യാനായി വിമാനത്തില്‍ കാത്തിരിക്കുന്നതിനിടയാണ് എയര്‍പ്പോര്‍ട്ടില്‍ നിന്നും ലഘുഭക്ഷണം വാങ്ങിയത് . ഭക്ഷണം കയ്യിൽ കിട്ടുമ്പോൾ തന്നെ ദുർഗന്ധം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു . പിന്നീട് പഴം പൊരി മുറിച്ചു പരിശോധിച്ചപ്പോൾ ചീഞ്ഞ ഭക്ഷണമാണ് ഇത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഉടൻ തന്നെ അദ്ദേഹം ഈ വിവരം അവിടെയുള്ള ജീവനക്കാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഈ വിവരം മാനേജരെ അറിയിച്ചിട്ടുണ്ടെന്നു ജീവനക്കാർ പറയുകയും ചെയ്തു. ഇത്രയും ഭീമമായ പണം വാങ്ങിയിട്ട് കൂടി വൃത്തിഹീനമായ ഭക്ഷണം നൽകിയതിനെതിരെ കടുത്ത വിമർശനമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ അടക്കം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button