ഈ ഗ്രാമത്തിലുളവരുടെ ശരാശരി ആയുസ് 90 ആയുസ്സ്; 30 വര്‍ഷത്തിനിടെ ആകെ മരിച്ചത് 7 പേര്‍; ഈ ഗ്രാമത്തിലുള്ളവരുടെ ആരോഗ്യ രഹസ്യം എന്താണെന്ന് അറിയുമോ ?    

മാറിയ ജീവിതശൈലയും ഭക്ഷണശീലങ്ങളും മൂലം മനുഷ്യരുടെ  ആയുസ്സ് കുറഞ്ഞു വരാറുണ്ട്. ഈ കാലഘട്ടങ്ങളിൽ 70 വയസ്സുവരെ ജീവിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. എന്നാൽ തെലുങ്കാനയിൽ ഉള്ള ഒരു ഗ്രാമത്തിൽ ഉള്ള ആളുകളുടെ ശരാശരി പ്രായം എന്ന് പറയുന്നത് 90 വയസ്സിന് മുകളിലാണ്. കാമറ ജില്ലയിലെ രാമ റെഡി മണ്ഡലത്തിലുള്ള രാജമ്മ താണ്ട എന്ന ഗ്രാമത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇവിടെ ഉള്ള എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ 90 വയസ്സിനപ്പുറം ജീവിക്കുന്നു. ഇതിന് ഒരു പ്രത്യേക കാരണം തന്നെയുണ്ട്. ഉള്ളവർ എല്ലാവരും പ്രകൃതിയോട് ഇണങ്ങി പ്രകൃതിയുടെ ഭാഗമായിട്ടാണ് ജീവിക്കുന്നത്.

telingana village
ഈ ഗ്രാമത്തിലുളവരുടെ ശരാശരി ആയുസ് 90 ആയുസ്സ്; 30 വര്‍ഷത്തിനിടെ ആകെ മരിച്ചത് 7 പേര്‍; ഈ ഗ്രാമത്തിലുള്ളവരുടെ ആരോഗ്യ രഹസ്യം എന്താണെന്ന് അറിയുമോ ?     1

ഇവരുടെ ഭക്ഷണശീലമാണ് ഇവരെ ആരോഗ്യവാന്മാരാക്കുന്നത്. മലിനമില്ലാത്ത അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. രാജമ്മ താണ്ടയിലെ ജനസംഖ്യ 300 ആണ്. ഇവിടെ ഉള്ള എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവിടെയുള്ള ഓരോ കുടുംബത്തിനും നാല് ഏക്കർ വരെ ഭൂമി ഉണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ ഏഴ് പേർ മാത്രമാണ് ഇവിടെ മരിച്ചത് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇവരുടെ ജീവിതരീതിയുടെ മഹത്വം എത്രത്തോളം ആണെന്ന് തിരിച്ചറിയുന്നത്. മരണപ്പെട്ടവരിൽ രണ്ടുപേർ മാത്രമാണ് മധ്യവയസ്കർ. ഇവർ അസുഖം ബാധിച്ചാണ് മരണപ്പെട്ടത്. 30 വര്‍ഷത്തിനിടെ 7  പേര്‍ മാത്രമാണ് മരണപ്പെട്ടത്. മരിച്ച ഏഴ് പേരിൽ രണ്ടുപേർ മാത്രമാണ് രോഗം വന്ന് മരിച്ചത്.  2 പേര്‍  100 വർഷം പൂർത്തിയാക്കിയിരുന്നു. മറ്റു മൂന്നുപേർ ആകട്ടെ 90 വയസ്സ് പൂർത്തിയാക്കുകയും ചെയ്തു. ആരോഗ്യകരമായ ഭക്ഷണവും സമാധാനത്തോടെ കൂടിയുള്ള ജീവിതവുമാണ് ഇവരുടെ ആയുസ്സിന്റെ രഹസ്യം.

പരുത്തി റൊട്ടിയാണ് ഇവരുടെ പ്രധാന ഭക്ഷണം. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്താണ് ഇവര്‍ ഇത് കഴിക്കുന്നത്. സ്വന്തം പറമ്പിലുള്ള പച്ചക്കറികളാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. വിറകടുപ്പിനെയാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത്. കൊറോണ ലോകമാകമാനം പടർന്നു പിടിച്ചപ്പോഴും ഈ ഗ്രാമത്തിലുള്ള ആർക്കും കൊറോണ രോഗബാധയുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button