റാം ആയാലും റഹീം ആയാലും ഞങ്ങള്‍ക്ക് ഒരുപോലെ; പുനഗമിലെ ദര്‍ഗയ്ക്ക് സംരക്ഷണം ഒരുക്കുന്നത് ഇവിടുത്തെ ഹിന്ദുക്കള്‍
മതസൗഹാർദ്ദത്തിന്റെ പേരിൽ സൂറത്തിലെ പുനഗാമും അവിടെയുള്ള നാട്ടുകാര്‍ കാത്തുസൂക്ഷിക്കുന്ന ഒരു മുസ്ലിം ദർഗയും ഇന്ന് മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഹിന്ദു മുസ്ലിം സൗഹാർദത്തിന്റെ പേരിലാണ് ഇവിടം ശ്രദ്ധ നേടുന്നത്.
2022ൽ വർഗീയ കലാപം ഉണ്ടായപ്പോൾ ഈ ദർഗ പൊളിക്കുന്നതിന് ചിലർ ശ്രമിച്ചുവെങ്കിലും നാട്ടുകാർ ജാതിമതഭേദമന്യേ അതിനെ ചെറുത്ത് തോൽപ്പിക്കുകയായിരുന്നു. വളരെ വർഷങ്ങളായി അവിടുത്തെ ദർഗ നാട്ടുകാർ കാത്തു സൂക്ഷിക്കുകയാണ്. ഹിന്ദു മുസ്ലിം സൗഹൃദത്തിൻറെ പേരിലാണ് ഈ നാട് വാർത്തകളിൽ ഇടം പിടിച്ചത്.
വളരെ വർഷങ്ങൾക്കു മുൻപ് പിർപാലിയയിൽ ജീവിച്ചിരുന്ന മുസ്ലിംങ്ങളാണ് പിർബാബ ദർഗ സ്ഥാപിക്കുന്നത്. എന്നാൽ 92ല്‍ ഉണ്ടായ ബാബറി മസ്ജിദ് വർഗീയ കലാപത്തിന് ശേഷം ഇവിടെയുള്ള മുസ്ലീങ്ങൾ ഇവിടം വിട്ട് പോയിരുന്നു. തുടർന്ന് ഒരു വിഭാഗം ആൾക്കാർ സംഘടിച്ച് എത്തി ദർഗ തകർക്കാൻ ശ്രമം നടത്തി. എന്നാൽ പിര്പ്പാലിയിലുള്ള ഹിന്ദുക്കൾ അതിന് അനുവദിച്ചില്ല. അവർ ദർഗ സംരക്ഷിച്ചു. ആ സംഭവത്തിനു ശേഷം കഴിഞ്ഞ 30 വർഷത്തിലധികമായി ഈ ദർഗ സംരക്ഷിച്ചു പോരുന്നത് ഇവിടെയുള്ള ഹിന്ദുക്കളാണ്. മാത്രമല്ല ഇവിടെ നിന്നും ഓടിപ്പോയ മുസ്ലിങ്ങൾ ഇപ്പോൾ ഈ പ്രദേശത്തേക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നാട്ടുകാർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവിടെ എത്തുന്ന മുസ്ലിങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകുന്നത് അവരാണ്. കുറച്ചു നാളുകൾക്കു മുമ്പ് ഈ ദർഗ ഇവിടെ നിന്നും മാറ്റുന്നതിന് ചില ഗൂഢ നീക്കങ്ങൾ നടത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ച് ചത്ത പന്നിയെയും മറ്റും ഇവിടെ കൊണ്ടിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം ചിലര്‍ നടത്തിയിരുന്നു. പ്രദേശവാസികൾ അതിനെയെല്ലാം ചെറുത്ത് തോൽപ്പിച്ചു. റാം ആയാലും റഹീം ആയാലും ഇവിടുത്തുകാര്‍ക്ക് ഒരുപോലെയാണ്. മനുഷ്യർക്കാണ് ഇവിടെ പ്രാധാന്യം എന്ന് അവർ ഒരേ സ്വരത്തിൽ പറയുന്നു.