അര്‍ദ്ധരാത്രി തെരുവിലൂടെ നഗ്നയായി നടക്കുന്ന യുവതി; വീഡിയോ പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ച് പോലീസ്; യുവതി ആരെന്നത് അജ്ഞാതം
ഇന്ത്യയിലെ പല തെരുവുകളിലൂടെയും സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾക്ക് സ്വതന്ത്രമായി നടന്നു പോകാൻ കഴിയില്ല എന്നിരിക്കെ അർദ്ധരാത്രി തെരുവിലൂടെ നഗ്നയായി ഒരു യുവതി നടക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. അതും കൊടും തണുപ്പിൽ. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നത്.
കൊടും തണുപ്പിൽ തെരുവിലൂടെ യാതൊരു ഭയവും ഇല്ലാതെ നഗ്നയായ ഒരു യുവതി സഞ്ചരിക്കുകയാണ്. ഉത്തർപ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ ഈ രാത്രി സഞ്ചാരം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സമൂഹ മാധ്യമത്തിൽ ആകമാനം ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വൈറലായി മാറിയതോടെ പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും ഈ യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാട്ടുകാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ യുവതി ആരെന്നത് ഇപ്പൊഴും ദുരൂഹമായി തുടരുന്നു.
ഇത്തരമൊരു വീഡിയോ ആദ്യമായി പുറത്തു വരുന്നത് ജനുവരി 29നാണ്. ഒരു യുവതി തെരുവിലൂടെ യാതൊരു ഭയവുമില്ലാതെ നടന്നു പോവുകയും പിന്നീട് ഒരു വീടിൻറെ വാതിലിൽ മുട്ടുകയും ചെയ്യുന്നത് കാണാം. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ പിറകെ ബൈക്കിൽ രണ്ടു പേർ പിന്തുടര്ന്നു ചെല്ലുന്നത് വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ പ്രചരിച്ചതോടെ ഈ നാട്ടുകാരനായ ഒരാൾ പോലീസിൽ പരാതി സമർപ്പിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇപ്പോൾ ഈ പ്രദേശത്ത് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും ഈ യുവതിയെ വീണ്ടും കാണുകയാണെങ്കിൽ വിവരം പോലീസിനെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.