ഇന്ത്യയിലേ പുരുഷന്മാർക്കിടയിൽ ബീജത്തിന്റെ കൗണ്ട് കുറയുന്നതായി പഠനം; ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

ഇന്ത്യയിലുള്ള പുരുഷന്മാരുടെ ഇടയിൽ ബീജത്തിന്റെ അളവ് വലിയ തോതിൽ കുറയുന്നതായി പഠനം പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയും മറ്റു ചില ആരോഗ്യ പ്രശ്നങ്ങളുമാണ്. ദമ്പതികളുടെ ഇടയിൽ വ്യന്ധത  പോലുള്ള പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ബീജത്തിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കാരണങ്ങൾ ചിലത് എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

sperm 1
ഇന്ത്യയിലേ പുരുഷന്മാർക്കിടയിൽ ബീജത്തിന്റെ കൗണ്ട് കുറയുന്നതായി പഠനം; ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം 1

മദ്യപാനം,   ലഹരി വസ്തുക്കളുടെ അമിത ഉപയോഗം , പുകവലി,  അമിതവണ്ണം , മാനസിക സമ്മർദ്ദം , വ്യായാമക്കുറവ് തുടങ്ങിയവയാണ് പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നത്. പ്രധാനമായും പുകവലിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വലിയ തോതിൽ കുറയുന്നതായി നേരത്തെ തന്നെ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഒപ്പം തന്നെ അപകടകരമാണ് മദ്യപാനവും ഇതര ലഹരികളുടെ  ഉപയോഗവും.

പുരുഷ ബീജത്തിൽ കുറവ് സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് സമ്മർദ്ദമാണ്. ഇത് ജീവിതത്തിൻറെ രീതി തന്നെ അടിമുടി മാറ്റിമറിക്കും. ശരീരഭാരം ഹോർമോണിൽ ഉള്ള വ്യതിയാനം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്നിവ പുരുഷന്മാരുടെ ബീജത്തിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കും. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെ ബീജം കുറയുന്നതിനെ പൂർണമായും അതിജീവിക്കാൻ കഴിയും എന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യപരമായ ഭക്ഷണ ശീലവും വ്യായാമവും ഇതിന് അത്യന്താപേക്ഷിതമാണ്.

പുരുഷൻറെ ബീജത്തെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് അമിതവണ്ണം. പൊണ്ണത്തടി പ്രത്യുൽപാദനശേഷി തന്നെ കുറയ്ക്കുന്നു. അതുകൊണ്ട് പുരുഷന്മാർ പ്രത്യേകം ശ്രദ്ധിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും വേണം. ഓരോ വ്യക്തിയിലും ചികിത്സ നിർണയിക്കുന്നത് അവരുടെ ശാരീരിക സ്ഥിതിയെ ആശ്രയിച്ചാണ്. ചിലരില്‍ സർജറിയും മറ്റു ചിലരിൽ ഹോർമോൺ ചികിത്സയും നിർദ്ദേശിക്കാറുണ്ട്. അതേസമയം ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെ ഈ അവസ്ഥ ഒരു പരിധി വരെ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button