മദ്യവില ഉയർത്തുമ്പോൾ നിങ്ങൾ കളിക്കുന്നത് മയക്കുമരുന്ന് എന്ന ചെകുത്താനോട്; മുന്നറിയിപ്പുമായി മുരളി ഗോപി

ഇന്നലെ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പല നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. മിക്ക നിത്യോപയോഗ വസ്തുക്കളുടെയും വില കൂടി. മദ്യത്തിന്‍റെ വില വലിയ തോതിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മദ്യത്തിൻറെ വില വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് വലിയൊരു വിഭാഗത്തിൻറെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മാസങ്ങൾക്ക് മുൻപാണ് മദ്യത്തിന്റെ വില കൂട്ടിയത്. അതുകൊണ്ട് തന്നെ മദ്യത്തിൻറെ വില വീണ്ടും വർദ്ധിപ്പിച്ചത് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ മുന്‍  മാധ്യമ പ്രവർത്തകനും നടനും സംവിധായകനും ഒക്കെയായ മുരളി ഗോപി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഒറ്റവരി കുറുപ്പിലൂടെയാണ് മുരളി ഗോപി ഇതിൻറെ ഭവിഷത്ത് എത്രത്തോളം രൂക്ഷമായിരിക്കും എന്ന് വ്യക്തമാക്കിയത്. മദ്യത്തിന്റെ വില താങ്ങാനാകാത്ത വിധം ഉയർത്തിക്കൊണ്ടു വരുമ്പോൾ നിങ്ങൾ കളിക്കുന്നത് അതിലും വലിയ ചെകുത്താനായ മയക്കുമരുന്നിനോടാണ് എന്ന് മുരളി ഗോപി പറയുന്നു.

MURIALI GOPI
മദ്യവില ഉയർത്തുമ്പോൾ നിങ്ങൾ കളിക്കുന്നത് മയക്കുമരുന്ന് എന്ന ചെകുത്താനോട്; മുന്നറിയിപ്പുമായി മുരളി ഗോപി 1

ലഹരിയുടെ വില കൂട്ടിയത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലഹരി കൂടാതെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത ലക്ഷക്കണക്കിന് സാധാരണക്കാരെയാണ്. ഇത്തരത്തിലുള്ള നിരവധി സാധാരണക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് ഒരു ദുഃഖകരമായ സത്യമാണ്. മദ്യത്തെ ആശ്രയിക്കുക എന്നത് ഏറെ ദോഷകരമാണ് എങ്കിലും അതിലും വലിയ വിപത്താണ് മയക്കുമരുന്ന്. മദ്യത്തിൻറെ വില ക്രമാതീതമായി വർദ്ധിക്കുന്നതോടെ ലഹരി കൂടാതെ ജീവിക്കാൻ കഴിയില്ല എന്ന മാനസിക നിലയുള്ളവർ മയക്കുമരുന്നിനെ ആശ്രയിക്കുമെന്ന മുന്നറിയിപ്പാണ് മുരളീ ഗോപി നൽകിയത്. കേരളത്തിൽ മയക്കുമരുന്നിന്റെ വ്യാപനം രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് മദ്യത്തിന്റെ വില ഉയർത്തിയിരിക്കുന്നത് എന്നതാണ് ഇത്തരം ഒരു ചർച്ച ഉണ്ടാകാനുള്ള പ്രധാന കാരണം. മദ്യത്തിന്റെ വില ഉയരുമ്പോൾ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ മറ്റെന്ത് ലഹരി ലഭിക്കും എന്ന് സമൂഹം ചിന്തിച്ചേക്കാം. അതോടെ മയക്കുമരുന്നിലേക്ക് കൂടുതലായി ആശ്രയിച്ചു തുടങ്ങുമ്പോൾ സമൂഹം നീങ്ങുന്നത് വലിയ ഒരു വിപത്തിലേക്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button