വിമാനത്തിന്റെ മൈലേജ് എത്രയാണ്; ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ എത്ര ദൂരം പറക്കും
ഇന്ത്യയിലുള്ള വാഹന ഉടമകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നമാണ് പെട്രോളിന്റെ വില. പ്രതിദിനം പെട്രോളിന് വില കൂടി വരുന്നതുകൊണ്ട് തന്നെ നല്ല മൈലേജ് ഉള്ള വാഹനം നോക്കി മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ. ഒരു വാഹനത്തിൻറെ ഇന്ധന ഉപഭോഗവും സഞ്ചരിക്കുന്ന ദൂരവും അനുസരിച്ചാണ് മൈലേജ് കണക്കാക്കുന്നത്. ഒരു വാഹനം വാങ്ങുമ്പോൾ പ്രധാനമായും പരിഗണിക്കുന്നതും മൈലേജ് തന്നെയാണ്. ബൈക്കിന്റെയോ കാറിന്റെയോ മൈലേജ് നോക്കുന്നത് സ്വാഭാവികമാണ്. അപ്പോൾ ഒരു വിമാനത്തിന് എത്ര മൈലേജ് ഉണ്ടാകും. സ്വാഭാവികമായി മനസ്സിൽ ഉയരുന്ന ചോദ്യമാണ് ഇത്.
ഒരു B 737 എൻജിനിൽ സാധാരണയായി ഒരു മിനിറ്റിൽ 20 ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. അപ്പോൾ രണ്ട് എൻജിൻ ഉപയോഗിക്കാൻ 40 ലിറ്റർ ഇന്ധനം വേണ്ടിവരുന്നു. മണിക്കൂറിൽ 900 കിലോമീറ്റർ പറക്കുന്നതിന് 2400 ലിറ്റർ ഇന്ധനം വേണ്ടി വരും. ഇത്തരത്തിലുള്ള വിമാനത്തിന് 189 യാത്രക്കാരെ വഹിക്കാൻ കഴിയും. ഓരോ വിമാനത്തിന്റെയും എഞ്ചിന്‍ അനുസരിച്ചു ഇത് മാറിക്കൊണ്ടിരിക്കും. നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാണ് വിമാനത്തിന്റെ ഇന്ധന ഉപഭോഗം. ഒരു വിമാനം ഏറ്റവും കൂടുതൽ ഇന്ധനം കത്തിക്കുന്നത് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ്. എന്നാൽ ലാൻഡിങ് ചെയ്യുമ്പോൾ അത്രയും ഇന്ധനം ആവശ്യമായി വരാറില്ല. അപ്പോള്‍ എൻജിനുകൾക്ക് കുറച്ച് ഇന്ധനം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
വിമാനത്തിൽ സാധാരണയായി രണ്ട് തരത്തിലുള്ള ഇന്ധനമാണ് ഉപയോഗിക്കുന്നത് . ഇത് വിമാനത്തിന്റെ എൻജിൻ അനുസരിച്ചാണ് തീരുമാനിക്കുന്നത്. ജെറ്റ് ഇന്ധനവും അവ്ഗാസും . ജെറ്റ് എഞ്ചിനുകൾക്കാണ് ജെറ്റ് ഇന്ധനം ഉപയോഗിക്കുന്നത്. ചെറിയ വിമാനങ്ങൾക്കാണ് അവ്ഗാസ് ഇന്ധനമായി ഉപയോഗിക്കുന്നത്.