എന്താണ് ചാര ബലൂണ്‍; ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാലത്ത് ഇതിന്‍റെ പ്രാധാന്യം എന്താണ്; അമേരിക്ക വെടി വച്ചിട്ട ചാര ബലൂണിനെ കുറിച്ച് കൂടുതല്‍ അറിയാം

തങ്ങളുടെ വ്യോമ മേഖലയിൽ പ്രവേശിച്ച ചൈനീസ് ചാര ബലൂണിനെ അമേരിക്ക വെടി വെച്ചിട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇന്ന് നിരവധി ചാര ഉപഗ്രഹങ്ങൾ ഉണ്ടെന്നിരിക്കെ എന്തിന് ചൈന ഇത്തരമൊരു മാർഗ്ഗം തിരഞ്ഞെടുത്തു എന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ ചാര ബലൂൺ അത്ര നിസ്സാരക്കാരനല്ല എന്ന് മനസ്സിലാക്കുമ്പോഴാണ് അതിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകുന്നത്.

spy baloon 1
എന്താണ് ചാര ബലൂണ്‍; ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാലത്ത് ഇതിന്‍റെ പ്രാധാന്യം എന്താണ്; അമേരിക്ക വെടി വച്ചിട്ട ചാര ബലൂണിനെ കുറിച്ച് കൂടുതല്‍ അറിയാം 1

ഒരുകാലത്ത് ശത്രു രാജ്യത്തിൻറെ രഹസ്യം ചോർത്തുന്നതിന് സൈനിക ശക്തികൾ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചാര ബലൂൺ. ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതിനെ അപേക്ഷിച്ചു ചാര ബലൂണിന് താരതമ്യേന ചെലവ് കുറവാണ്. വിക്ഷേപണവും നിയന്ത്രണവും അനായാസം നിയന്ത്രിക്കാൻ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത . ആധുനിക ക്യാമറകളും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഇപ്പോൾ ചാര ബലൂണുകൾ നിർമ്മിക്കുന്നത്. പ്രത്യേക ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ചോ  കാറ്റിന്റെ ഗതി അനുസരിച്ചോ ഇവയെ നിയന്ത്രിക്കാനും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനും കഴിയും. ഉപഗ്രഹങ്ങളെ അപേക്ഷിച്ച് താരതമ്യേന താഴ്ന്നു പറക്കുന്നതുകൊണ്ട് തന്നെ ഭൂമിയെ സസൂക്ഷണം നിരീക്ഷിക്കാൻ ഈ ചാര ബലൂണുകൾക്ക് കഴിയും. ഒരു പ്രദേശത്തെ വിശദമായി  നിരീക്ഷിക്കാന്‍ ഈ ബലൂണുകള്‍ക്ക് പ്രത്യേക കഴിവാണ്. ഇതുവഴി ഒരു  പ്രദേശത്തിൻറെ വിശദമായ ചിത്രം ലഭ്യമാക്കാൻ കഴിയും.

നേരത്തെയും ഇത്തരത്തിൽ ചൈന ചാര ബലൂണുകൾ വിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ചാര പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ബലൂൺ അല്ല മറിച്ച് കാലാവസ്ഥ പഠനത്തിന് വിക്ഷേപിച്ച ബലൂൺ ആണ് അമേരിക്ക വെടിവെച്ചിട്ടത് എന്നാണ് ചൈന അവകാശപ്പെടുന്നത്. കാറ്റിന്റെ ഗതി മാറിയതു കൊണ്ടാണ് നിയന്ത്രണം നഷ്ടപ്പെട്ടത് എന്നാണ് ചൈനയുടെ ഇപ്പോഴത്തെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button