വിവാഹനിശ്ചയത്തിന് ആനന്ദ് അംബാനിക്ക് സഹോദരൻ ആകാശ് അംബാനി നൽകിയ ആ ചെറിയ സമ്മാനത്തിന്റെ വലിയ വില കേട്ട് ഞെട്ടി ലോകം
അംബാനി കുടുംബത്തിലെ ഓരോ വിശേഷങ്ങളും വാർത്തയാണ്. ഏറെ കൗതുകത്തോടെയും തെല്ലൊരു അമ്പരപ്പോടെയും ആണ് സാധാരണ ജനങ്ങൾ അതിനെ നോക്കി കാണുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു അനില്‍ അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പ്രൗഢ ഗംഭീരമായ ഒരു ചടങ്ങ് ആയിരുന്നു ഇത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീ വി ഐ പികൾ ഉള്‍പ്പടെ പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായത്. മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലയിൽ വച്ചു വളരെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഗുജറാത്തി ആചാരപ്രകാരമാണ്ച ടങ്ങുകളെല്ലാം നടന്നത്. അനന്തിന്റെ വധു എൻകോർ ഹെൽത്ത്കെ യറിന്റെ സി ഇ ഒ വീരൻ മര്‍ച്ചന്റിന്റെ മകൾ രാധികയാണ്. രാധിക ഒരു ക്ലാസിക്കൽ നർത്തകി ആണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്തിട്ടുണ്ട്.
നിശ്ചയത്തിനോടനുബന്ധിച്ച് രാധികയ്ക്കും അനന്തിനും നിരവധി വിലകൂടിയ സമ്മാനങ്ങൾ ലഭിച്ചു. ഇതിൽ സഹോദരൻ ആകാശ് അംബാനി നൽകിയ ഒരു സമ്മാനത്തെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോള്‍ വലിയ വാർത്തയായി മാറി. രത്ന കല്ലുകൾ ചേർത്ത ഒരു പദക്കമാണ് അനന്തിന് സഹോദരൻ ആകാശ് സമ്മാനിച്ചത്. വസ്ത്രങ്ങളിൽ അണിയുന്ന ഈ പതക്കത്തിൽ 2 വലിയ മരതക കല്ലുകൾ പതിച്ചിട്ടുണ്ട്. 18 കാരറ്റ് ഉള്ള 66 അൺകട്ട് വജ്രങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ഈ പതക്കം . ഇതിന്റെ മൂല്യം എത്രയാണെന്ന് അറിയാമോ. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 13,218,876 രൂപയാണ്.