രണ്ടുവർഷം ഏകാന്തവാസം അനുഭവിച്ചിരുന്ന കുരങ്ങൻ പ്രസവിച്ചു; എങ്ങനെയെന്നല്ലേ; ഒടുവില്‍ അധികൃതര്‍ ആ രഹസ്യത്തിന്‍റെ ചുരുളഴിച്ചു
ജപ്പാനിലെ സൈക്ക്കായി നാഷണൽ പാർക്കിലെ 12 വയസ്സുകാരി മോമോ എന്ന ഗിബ്ബന് കുരങ്ങിന്‍റെ ഗർഭധാരണം ഒരു വലിയ ചർച്ച ആയിരുന്നു. മാമോ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്.
എന്നാല് ഇതിലെ ഏറ്റവും വിചിത്രമായ കാര്യം , കഴിഞ്ഞ രണ്ടു വർഷത്തോളമായി ഏകാന്ത വാസം അനുഭവിക്കുക ആയിരുന്നു ഈ കുരങ്ങ്. ഈ കുരങ്ങൻ കഴിയുന്നതിനു സമീപത്ത് സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ ആൺകുരങ്ങുകൾ ഉണ്ടെങ്കിലും ഇരുവരെയും കൂടുകള്‍ ഉറപ്പുള്ള ഇരുമ്പ് നെറ്റ് കൊണ്ടാണ് പണി കഴിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മോമോ ഗർഭിണിയായി എന്ന് തിരിച്ചറിഞ്ഞപ്പോൾ അധികൃതരിൽ ഉണ്ടായ കൗതുകം വളരെ വലുതായിരുന്നു. കാരണം ഇരുവര്‍ക്കും ഇണ ചേരുന്നതിനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല എന്നത് തന്നെ . പിന്നീട് ഇത് എങ്ങനെ സംഭവിച്ചു എന്നും അച്ഛന്‍ ആരാണ് എന്നും കണ്ടെത്തി.
അച്ഛൻ ആരാണെന്ന് കണ്ടെത്തുന്നതിന് വേണ്ടി കുഞ്ഞിൻറെ മുടിയും വിസർജ്യവും ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. ഇതില്‍ നിന്നും ഇറ്റോ
എന്ന 34കാരനായ കുരങ്ങനാണ് അച്ഛൻ എന്ന് കണ്ടെത്തി. അപ്പോഴും എങ്ങനെയാണ് ഗർഭിണിയായത് എന്നത് അധികൃതരിൽ വലിയ സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ ഈ സംശയവും അധികൃതര്‍ ദൂരീകരിച്ചു. മൃഗശാലയിൽ സഞ്ചാരികൾക്ക് കുരങ്ങുകളെ കാണാൻ ഒരു പ്രത്യേക പ്രവേശന കവാടം ഉണ്ട്. ഇതിന്‍റെ ഇടനാഴി വേർതിരിച്ചിട്ടുള്ളത് ഒരു ബോർഡ് ഉപയോഗിച്ചാണ്. പിന്നീട് നടത്തിയ പരിശോധനയിൽ ഈ ബോർഡിൽ ഒമ്പത് മില്ലിമീറ്റർ വ്യാസമുള്ള ഒരു ദ്വാരം കണ്ടെത്തുകയുണ്ടായി. ഈ ദ്വാരത്തിലൂടെ ഇണ ചേർന്നതാകാം എന്നാണ് അധികൃതർ പറയുന്നത്.