രണ്ട് ദിവസം കൊണ്ട് 100 ദശലക്ഷണം ഡൌണ്‍ലോഡ്; ഇന്റര്‍നെറ്റ് ലോകത്ത് തരങ്കം സൃഷ്ടിച്ച എന്താണ് ചാറ്റ് ജീ പീ ടീ
വളരെ വേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്. ഇതിൻറെ സാധ്യത വളരെ വലുതാണ്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിൻറെ ഗതി തന്നെ ഇത് പുതുക്കി നിർണയിക്കും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് ചാറ്റ് ജീ പീ ടീ പുറത്തു വരുന്നത്. പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളിൽ തന്നെ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷം കവിഞ്ഞു. ഇത് ഇൻറർനെറ്റിന്റെ ചരിത്രത്തിലെ തന്നെ ഒരു റെക്കോർഡാണ്. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി ചില ആശങ്കകളും ഉയർന്നു വരുന്നുണ്ട്. നിരവധി ജോലികള്‍ ഇത് മുഖേന നഷ്ടപ്പെടും എന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്കുന്നു. അധ്യാപനം , ഗവേഷണം , മീഡിയ, കസ്റ്റമർ കെയർ സേവനം , ഗ്രാഫിക് ഡിസൈനിങ് , സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികൾക്ക് ഇത് ഭീഷണിയാകുമെന്ന് വലിയൊരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്റെ പരിമിതികൾ നിരവധിയാണ്.
നമ്മള് നൽകുന്ന ഡാറ്റ കേന്ദ്രീകരിച്ച് ഗവേഷണം നടത്തി ഫലം നൽകുന്ന ഒരു ലേണിങ് സിസ്റ്റം ആണ് ചാറ്റ് ജി പി ടി. പ്രീ ട്രെയിൻഡ് ട്രാൻസ്ഫോർമർ ആപ്ലിക്കേഷൻ എന്നാണ് ചാറ്റ് ജിപീടിയുടെ ഫുൾഫോം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാറ്റ അനുസരിച്ചാണ് ഇത് സാമ്പിളുകൾ ഉണ്ടാക്കുന്നത്. എന്നാൽ ടെക്നോളജി കൂടുതൽ മുന്നോട്ടു പോകുന്നതനുസരിച്ച് ഇത് അതിവേഗം വികസിക്കും. പല ജോലികൾക്കും ഇത് കടുത്ത ഭീഷണിയായി മാറും എന്നാണ് കരുതുന്നത്.
എന്നാൽ 2025 ആകുന്നതോടെ ഒരു കോടിയിലധികം പുതിയ തൊഴിലവസരങ്ങൾ ആണ് ഇത് മൂലം സൃഷ്ടിക്കപ്പെടുക എന്ന് ഗവേഷകർ പറയുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് പ്രതികരണം ലഭ്യമാക്കുന്ന ചാറ്റ് ജി പി ടി വിദൂര ഭാവിയിൽ പല തൊഴിൽ വിപണിക്കും ഒരു വലിയ വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്.