ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങുന്ന ആളുകൾക്ക് 2 രൂപ കൂട്ടിയത് ഒരു പ്രശ്നമാണോ; വിവാഹം നടത്താൻ ലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ട്; ഇപ്പോഴുള്ള സാഹചര്യത്തിൽ തീർത്തും സ്വാഭാവികമായ ബഡ്ജറ്റ് ആണ് സർക്കാർ അവതരിപ്പിച്ചത്; സന്തോഷ് പണ്ഡിറ്റ്
ഇപ്പോഴുള്ള സാഹചര്യത്തിൽ തീർത്തും സ്വാഭാവികമായ ബഡ്ജറ്റ് ആണ് സർക്കാർ അവതരിപ്പിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായം രേഖപ്പെടുത്തിയത്. ബഡ്ജറ്റിൽ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചു , ഭൂമി രജിസ്ട്രേഷൻ, മദ്യത്തിന്റെ വില ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചു എന്നു പറഞ്ഞു പലരും പ്രതിഷേധിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിടന്ധി നേരിടുന്നഒരു സംസ്ഥാനം പിന്നെ എങ്ങനെയാണ് ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത്. ഇപ്പോഴുള്ള സാഹചര്യത്തിൽ ഇത് സ്വാഭാവികമായ ഒരു ബഡ്ജറ്റ് ആണ്.
പെട്രോളിനും ഡീസലനും വില വർദ്ധിപ്പിച്ചതോടെ നിരവധി കോടികൾ ഖജനാവിൽ പുതിയതായി ലഭിക്കും. സംസ്ഥാന ജീവനക്കാരും എംഎൽഎമാരും എവിടുന്ന് പണം എടുത്താണ് കാര്യങ്ങൾ ചെയ്യുക. കേരളത്തിൽ ഫാക്ടറിയില്ല, കൃഷിയില്ല , ആകെ വരുമാനം പെട്രോൾ ഡീസൽ നികുതിയും മദ്യം ലോട്ടറി എന്നിവയുടെ നികുതിയുമാണ്. ഇതിനിടെ ഓരോ മാസവും നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിക്ക് ഒരു തുക കൊടുത്തു സഹായിക്കുകയും വേണം.
ഇതിനൊക്കെ ഉള്ള പണം കണ്ടെത്തുന്നതിന് ബഡ്ജറ്റിൽ പുതിയ നികുതി
കൊണ്ടുവന്നത് ഒരു തെറ്റാണോ എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും നികുതി വീണ്ടും കൂട്ടി ലിറ്ററിന് 200 രൂപ ആയാലും ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങുന്ന ആളുകൾക്ക് അതൊരു പ്രശ്നമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. മക്കളെ സ്വാശ്രയ കോളേജുകളിൽ വിട്ട് ഡോക്ടറും എഞ്ചിനീയറും ആക്കുവാൻ എത്രയോ ലക്ഷ്ങ്ങളാണ്
ചെലവടുന്നത്. കൂടാതെ വിവാഹം നടത്താൻ ലക്ഷ്ങ്ങൾ ചെലവഴിക്കുന്നുണ്ട്.
അത് വെച്ച് നോക്കുമ്പോൾ ഡീസൽ പെട്രോൾ വില എത്ര കൂട്ടിയാലും ഒരു
പ്രശ്നവുമില്ല എന്ന് സർക്കാർ ചിന്തിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അദ്ദേഹം
ചോദിക്കുന്നു.
ടൂവീലർ ഓടിക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുമോ എന്ന് ചിന്തിച്ചാൽ
തന്നെ അവർക്ക് മാഹി പോലെയുള്ള സ്ഥലത്തുനിന്നോ കോയമ്പത്തൂർ, തമിഴ്നാട് , കർണാടക ബോർഡുകളില്‍ ഉള്ള പെട്രോൾ പമ്പിൽ പോയി എണ്ണ അടിച്ചാൽ 15 രൂപയോളം ലഭിക്കാന്‍ കഴിയും. ഇതര സംസ്ഥാനങ്ങളുടെ ബോർഡറിൽ വീടില്ലാത്ത പാവപ്പെട്ടവർ ടൂവീലർ യാത്ര പരമാവധി കുറക്കണം. അത്യാവശ്യത്തിന് മാത്രം വണ്ടിയെടുക്കണം. നടന്നു പോകണം. ഇതിന് വയ്യ എങ്കില്‍ മിണ്ടാതെ സഹിച്ചുകൊള്ളണമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
മദ്യത്തിന്റെ വില കൂടി എന്ന് പറഞ്ഞ് വിഷമിക്കുന്നവർ കൂലി കൂട്ടി ചോദിക്കണം. നിലവിൽ ആയിരം രൂപ ദിവസക്കൂലി വാങ്ങി ഒരു ദിവസം 700 രൂപ വിദേശവദ്യ ഷോപ്പിൽ കൊടുക്കുന്നവർ മദ്യവില കൂട്ടിയതുകൊണ്ട് ദിവസക്കൂലിയായി 1300 വാങ്ങി ദിവസവും 910 രൂപയ്ക്ക് മദ്യപിച്ച് പിടിച്ചു നിൽക്കണം. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയും. കൂടാതെ പരമാവധി ഭൂമി ഇടപാടുകൾ കുറച്ചാൽ ഒരു പരിധി വരെ ഇതിനെല്ലാം പരിഹാരമാകും. ഇത്രയും കടമുള്ള ഒരു സംസ്ഥാനം എന്ന നിലയിൽ ഇത്തവണത്തെ ബഡ്ജറ്റിനെ ഒരു കുഴപ്പവും താൻ കാണുന്നില്ല എന്ന് സന്തോഷ് പണ്ഡിറ്റ് പരിഹാസരൂപേണ കൂട്ടിച്ചേർത്തു.