“വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്”; ബഡ്ജറ്റിനെതീരെ സമൂഹ മാധ്യമത്തില്‍ ട്രോള്‍ പൂരം

ഇത്തവണത്തേത് ജനകീയ ബഡ്ജറ്റ് ജനകീയമായിരിക്കും എന്ന മുഖവുരയോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരണം ആരംഭിച്ചത്. എന്നാല്‍ ബഡ്ജറ്റ് അവതരണം പൂർത്തിയായതോടെ സാധാരണക്കാരുടെ മുകളിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതായി ഈ ബഡ്ജറ്റ് മാറി. എല്ലാ തരത്തിലും വിമർശനം ഏറ്റു വാങ്ങി. ബഡ്ജറ്റിനെയും സർക്കാരിനെയും വിമർശിച്ചും പരിഹസിച്ചുമുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ നിറയുന്നത്. ഇന്ധനത്തിന് സെസ് ഏർപ്പെടുത്തിയതിനും  ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തതിനും വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നതിനും കടുത്ത വിമർശനമാണ് സര്‍ക്കാരിന് ജനങ്ങളില്‍ നിന്നും ഏറ്റു വാങ്ങേണ്ടി വന്നത്.ഇപ്പോഴിതാ ബഡ്ജറ്റിനെ പരിഹസിച്ചു കൊണ്ടുള്ള ഒരു പോസ്റ്റർ ആണ് സമൂഹ മാധ്യമത്തിൽ വലിയ തോതില്‍ വൈറലായി മാറുന്നത്. “വീട് അടച്ചിട്ടിരിക്കുന്നതല്ല,  മാർക്കറ്റിൽ പോയിരിക്കുന്നു, സെസ്  ഏർപ്പെടുത്തരുത്”. ഒരു വെള്ള പേപ്പറില്‍ എഴുതി വാതിൽ ഒട്ടിച്ചിരിക്കുന്ന നിലയിലാണ് പോസ്റ്റർ. നിരവധി പേരാണ് ഈ പോസ്റ്റർ സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. വലിയ പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. ‘ഇങ്ങനെ പോയാൽ ശ്വസിക്കുന്ന വായുവിന് വരെ സെസ് വരും’, ‘സ്വാഭാവികം’ അങ്ങനെ പോകുന്നു ഇതിനുള്ള പ്രതികരണങ്ങൾ.

closed house ses
“വീട് അടച്ചിട്ടിരിക്കുന്നതല്ല, മാർക്കറ്റിൽ പോയിരിക്കുന്നു, സെസ് ഏർപ്പെടുത്തരുത്”; ബഡ്ജറ്റിനെതീരെ സമൂഹ മാധ്യമത്തില്‍ ട്രോള്‍ പൂരം 1

‘കരയരുത് , വിമർശിക്കരുത് , ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല,  ഇങ്ങനെ ദുഃഖം കടിച്ചമർത്തി,  ചിരിച്ചു കൊണ്ട് ന്യായീകരിക്കുക, ഇതിന്‍റെ ഒപ്പം ജോക്കർ എന്ന ചിത്രത്തിലെ രംഗവും ഉള്‍പ്പെടുത്തിയതാണ് മറ്റൊരു ട്രോൾ. ഹിറ്റായ മറ്റൊരു ട്രോൾ , “എങ്ങനെയുണ്ട് ജനകീയ ബഡ്ജറ്റ് എന്ന് ചോദിക്കുമ്പോൾ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയുടെ പ്രശസ്തമായ ഡയലോഗ് മറുപടിയായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button