മദ്യക്കുപ്പികളുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു; അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാതെ മദ്യക്കുപ്പികൾ പറക്കാൻ തിടുക്കപ്പെട്ട് നാട്ടുകാർ
മദ്യക്കുപ്പികളുമായി വന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്ന് വാഹനത്തിനുള്ളിലെ മദ്യക്കുപ്പുകൾ എടുക്കാന്‍ തിരക്ക് കൂട്ടി നാട്ടുകാർ. വാഹനത്തിൽ ഉള്ളവരെ രക്ഷിക്കാൻ പോലും ശ്രമിക്കാതെയാണ് മദ്യക്കുപ്പി കരസ്ഥമാക്കുന്നതിന് വേണ്ടി നാട്ടുകാര്‍ തിരക്ക് കൂട്ടിയത്. പാട്നയിലെ
സിന്ധ്പൂര്‍ റോഡിലാണ് വാഹന അപകടം നടന്നത്. വാഹനത്തിനുള്ളില്‍ വിദേശ മദ്യവും ബിയർ ക്യാനുകളും ആയിരുന്നു ഉണ്ടായിരുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട് . എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല.
കാറിനുള്ളിൽ മദ്യമാണ് എന്ന് മനസ്സിലാക്കിയതോടെ പരുക്ക് പറ്റിയ ആളുകളെ രക്ഷിക്കാൻ മെനക്കെടാതെ മദ്യക്കുപ്പികൾ എങ്ങനെയും കരസ്ഥമാക്കാനായിരുന്നു നാട്ടുകാർ തിരക്ക് കൂട്ടിയത്. ഇതിനിടയിൽ ചിലർ തമ്മിൽ ഉന്തും തള്ളും വരെ ഉണ്ടായി. അപകടത്തിൽപ്പെട്ടു പരിക്കു പറ്റിയവർ പ്രാണന് വേണ്ടി പിടയുമ്പോൾ ആയിരുന്നു നാട്ടുകാരുടെ ഈ അതിരു വിട്ട നടപടി. പത്തിലധികം മദ്യക്കുപ്പികളും നിരവധി ബീയർ കാനുകൾ തിരക്കിനിടയിൽ വാഹനത്തിനുള്ളില്‍ നിന്നും കവർന്നെടുത്ത ആളുകളുമുണ്ട്. പലരും പാന്റിന്റെ പോക്കറ്റിലും തുണിയുടെ ഇടയിൽ തിരികിയുമാണ് മദ്യക്കുപ്പുകൾ സംഭവ സ്ഥലത്ത് നിന്നും കരസ്ഥമാക്കിയത്. ഒടുവില്‍ അപകട വിവരം അറിഞ്ഞു പോലീസ് എത്തിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. പിന്നീടാണ് വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ എത്തിക്കുന്നത് . വിജയ് ഭായ് ബാബുഭായി ദേശായി, രാത്തോട് ജയന്തി ഭായ്, ജർ ഭായി ഘനശ്യാം ഭായി തക്കർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മൂന്നു പേരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഇവർ അപകടനില തരണം ചെയ്തു കഴിഞ്ഞു എന്നാണ് വിവരം.