സിസ്റ്റർ സെഫിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് ഭരണഘടനാ വിരുദ്ധം; ഡൽഹി ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നായ സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സിസ്റ്റർ സഫിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സിബിഐ നിഷേധിച്ചത് വ്യക്തിയുടെ അടിസ്ഥാനപരമായ അന്തസ്സ് സംരക്ഷിക്കപ്പെടാൻ ഉള്ള അവകാശമാണ്. ഇത് ചെയ്ത ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണം നടത്തണമെന്ന് കോടതി സിബിഐയോട് നിര്‍ദേശിച്ചു. സിസ്റ്റർ സെൽഫി സമർപ്പിച്ച ഹര്‍ജ്ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്.
കന്യകാത്വ പരിശോധന നടത്തുന്നതിനെതിരെ സിസ്റ്റർ സെൽഫി നേരത്തെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയെങ്കിലും അവർ അത് തള്ളിയിരുന്നു. ഇതോടെയാണ് സിസ്റ്റർ സെഫി ഹൈക്കോടതിയെ സമീപിച്ചത്. തൻറെ സമ്മതമില്ലാതെയാണ് കന്യകാത്വ പരിശോധന നടത്തിയതെന്നും എതിർപ്പ് പരിഗണിക്കാതെ ഇത് പുറത്തുവിടുകയാണ് ചെയ്തത് എന്നും സെഫി വാദിച്ചു. കൂടാതെ താൻ കന്യാചർമം വെച്ചു പിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ ഒരു കഥ സീ ബീ ഐ പ്രചരിപ്പിച്ചതായും ഇവർ കോടതിയുടെ മുന്നിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇത് പരിഗണിച്ച കോടതി സെഫി ഉന്നയിച്ച വാദങ്ങൾ ശരി വച്ചുകൊണ്ട് ഇതിൽ അടിസ്ഥാനപരമായ ചില ഭരണഘടന പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ ഉള്ള ഒരു വനിതാ തടവുകാരിയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടന വിരുദ്ധമാണ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ക്രിമിനൽ കേസിലെ പ്രതിയാണ് എന്നതുകൊണ്ട് കന്യകാത്വ പരിശോധന നടത്താൻ കഴിയില്ല. ഒരു വ്യക്തി ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ഒരു ന്യായീകരണമല്ല. അതുകൊണ്ടുതന്നെ സിബിഐക്കെതിരെ സെഫിക്ക് നിയമനടപടിയായി മുന്നോട്ടുപോകാം എന്നും കോടതി അറിയിച്ചു.