ചുഴി രൂപപ്പെട്ടു; സൂര്യൻറെ വലിയൊരു ഭാഗം അതിൻറെ ഉപരിതലത്തിൽ നിന്നും വിഘടിച്ചു പോയി; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍; ഞെട്ടലോടെ ശാസ്ത്രലോകം
മനുഷ്യൻറെ ചിന്തയുടെ എല്ലാ പരിധിക്കും അപ്പുറം ആണ് പ്രപഞ്ചം. കാഴ്ചക്കപ്പുറം ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍ ഇന്നും മനുഷ്യനെയും ശാസ്ത്രലോകത്തെയും കുഴക്കുകയാണ്. അത്തരത്തില്‍ ഒന്നാണ് സൂര്യന് എന്ന പ്രതിഭാസം . മനുഷ്യന്റെ ചിന്താ ശേഷിക്കും അപ്പുറമാണ് സൂര്യനും അതിനെ ചുറ്റി പ്പറ്റിയുള്ള രഹസ്യവും. നമ്മാള്‍ കാണുന്നതിനും അപ്പുറം പരിമിതമായ കുറച്ച് വിവരങ്ങൾ മാത്രമേ ഇന്നും സൂര്യനെ കുറിച്ച് മനുഷ്യന് ലഭ്യമായിട്ടുള്ളൂ. അതുകൊണ്ട് തന്നെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മനുഷ്യന് സൂര്യനെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സൂര്യനിൽ ഉണ്ടായിരിക്കുന്ന ഒരു മാറ്റം ശാസ്ത്ര ലോകത്തെ എല്ലാ അർത്ഥത്തിലും അമ്പരപ്പിക്കുകയാണ്. സൂര്യൻറെ വളരെ വലിയൊരു ഭാഗം അതിൻറെ ഉപരിതലത്തിൽ നിന്നും വിഘടിച്ചു പോയിരിക്കുന്നു എന്ന കണ്ടെത്തൽ ശാസ്ത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഉത്തര ധ്രുവത്തിന് ചുറ്റും ഒരു ചുഴിയായി ഇത് രൂപം കൊണ്ടു. എന്നാൽ ഇത്തരം ഒരു പ്രതിഭാസം എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് മനസ്സിലാക്കാനുള്ള അതീവ പ്രയത്നത്തിലാണ് ശാസ്ത്രലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടന്നു വരികയാണ്.
സൂര്യനിലെ ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിച്ചത് നാസയുടെ ജെയിംസ് വെബ്ബ് എന്ന പേരിൽ അറിയപ്പെടുന്ന ടെലസ്കോപ്പ് ആണ്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. വലിയ തോതിലുള്ള വ്യൂവർഷിപ്പാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട് എന്നാണ് നാസ അവകാശപ്പെടുന്നത്. എന്നിരുന്നാലും ഈ പുതിയ പ്രതിഭാസത്തിൽ ശാസ്ത്രലോകത്തിന് അതിയായ ആശങ്കയുണ്ട്. സൂര്യൻറെ ഉള്ളിൽ ഉണ്ടായിരിക്കുന്ന ചുഴി ഏതു വിധത്തിലാണ് ഭൂമിയെ ബാധിക്കുക എന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത ശാസ്ത്രകാരന്മാർ ഇതുവരെ നൽകിയിട്ടില്ല.