ഇന്ത്യ കരുതിയിക്കണം; തുർക്കിയെ തകർത്തത് പോലത്തെ ഭൂകമ്പം ഇന്ത്യയിലും ഉണ്ടാകും; തുര്‍ക്കി ഭൂകമ്പം മുന്‍കൂട്ടി  പ്രവചിച്ച ഫ്രാങ്കിന്റെ മുന്നറിയിപ്പ്

തുർക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിച്ച ജ്യോതിഷ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർ ബീറ്റ്സ് ഇപ്പോൾ ലോകപ്രശസ്തനാണ്. ജ്യോതിശാസ്ത്രം അനുസരിച്ചാണ് ഇദ്ദേഹം എല്ലാ പ്രവചനങ്ങളും നടത്തുന്നത്. തുർക്കിയേയും സിറിയയെയും ഭൂകമ്പം തകർക്കും എന്ന് ഭൂകമ്പം ഉണ്ടാകുന്നതിന് മൂന്നുദിവസം മുമ്പ് ഇദ്ദേഹം പ്രവചിച്ചിരുന്നു. അന്ന് ആരും അത് ഗൌനിച്ചില്ല. ഇപ്പോഴിതാ അദ്ദേഹത്തിൻറെ പുതിയ പ്രവചനം നമുക്ക് അത്ര ശുഭകരമല്ല.  ഭൂകമ്പം ഇന്ത്യയിലും നാശം വിതയ്ക്കുമെന്നും കരുതിയിരിക്കണം എന്നും ഫ്രാങ്ക് മുന്നറിയിപ്പ് നല്കുന്നു.

india earth quake
ഇന്ത്യ കരുതിയിക്കണം; തുർക്കിയെ തകർത്തത് പോലത്തെ ഭൂകമ്പം ഇന്ത്യയിലും ഉണ്ടാകും; തുര്‍ക്കി ഭൂകമ്പം മുന്‍കൂട്ടി  പ്രവചിച്ച ഫ്രാങ്കിന്റെ മുന്നറിയിപ്പ് 1

ഫ്രാങ്ക് പ്രവചിച്ചതുപോലെ തന്നെ ശക്തമായ ഭൂകമ്പമാണ് തുർക്കിയിലും സിറിയയിലും നാശം വിതച്ചത്. അതുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെയാണ് അദ്ദേഹത്തിന്‍റെ ഈ പ്രവചനത്തെ ലോകം നോക്കിക്കാണുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അതി ശക്തമായ ഭൂകമ്പം ആയിരിക്കും ഉണ്ടാവുക എന്ന് അദ്ദേഹം പറയുന്നു. ഇത് വരുത്തിവെക്കുന്നത് വൻ ദുരന്തം ആയിരിക്കും. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ഭൂകമ്പം നാശംവിതയ്ക്കും എന്നാണ് ഫ്രാങ്കിന്റെ പ്രവചനം. അഫ്ഗാനിസ്ഥാനിൽ ആരംഭിക്കുന്ന ഭൂകമ്പം പിന്നീട് പാക്കിസ്ഥാനിലേക്കും അവിടെ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തുമെന്നും ഫ്രാങ്ക് പറയുന്നു. വൻ ഭൂകമ്പം തന്നെ ആയിരിക്കും ഉണ്ടാവുക എന്നാണ് ഫ്രാങ്കിന്റെ മുന്നറിയിപ്പ്. ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ഭൂകമ്പം ഉണ്ടാവുക എന്ന് അദ്ദേഹം ഒരു മാപ്പിൽ വിശദമായി കാണിച്ചിട്ടുണ്ട്. ഇപ്പോൾ താൻ നൽകുന്നത് ഏകദേശ രൂപം മാത്രമാണ് എന്നും ഇദ്ദേഹം പറയുന്നു.

ഫ്രാങ്ക് പ്രവചനങ്ങൾ നടത്തുന്നത്  ഗൃഹനില നോക്കിയാണ്. ഗ്രഹനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂകമ്പത്തിന് കാരണമാകും എന്നാണ് ഫ്രാങ്കിന്റെ പക്ഷം. എന്നാൽ ഗ്രഹനിലയിലെ മാറ്റവും ഭൂകമ്പവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ശാസ്ത്രലോകം പറയുന്നു. ഒരിക്കലും ഭൂകമ്പത്തെ ഇതുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ഫ്രാങ്കിന്റെ പ്രവചനം സത്യമല്ല എന്നും യാദൃശ്ചികമായാണ് അദ്ദേഹത്തിന്റെ പ്രവചനം ഫലിച്ചതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button