യഥാർത്ഥ ജീവിതത്തിലെ ‘ക്രിസ്റ്റഫറി’നെ പരിചയപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ എന്ന ചിത്രം തീയറ്ററിൽ എത്തിയത്. ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെയും മടങ്ങി വരവായിരിക്കും ഈ ചിത്രം എന്ന് ഏറെക്കുറെ വ്യക്തമാണ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ക്രിസ്റ്റഫർ എന്ന കഥാപാത്രത്തിന് വലിയ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ക്രിസ്റ്റഫർ ആയി മമ്മൂട്ടി നിറഞ്ഞാടി എന്നാണ് ലഭിക്കുന്ന വിവരം.

christopher 1
യഥാർത്ഥ ജീവിതത്തിലെ ‘ക്രിസ്റ്റഫറി’നെ പരിചയപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ 1

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റവാളികളെ വെടിവെച്ചു കൊല്ലുന്ന ക്രിസ്റ്റഫർ എന്ന കഥാപാത്രവുമായി ഏതാനും വർഷങ്ങൾക്കു മുൻപ് എൻ കൗണ്ടർ വഴി ബലാത്സംഗ കേസ് പ്രതികളെ വെടിവച്ച് വന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുഖവുമായി സാദൃശ്യം തോന്നിയേക്കാം . അന്ന് അത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചർച്ചയാകുന്നത് ക്രിസ്റ്റഫർ റിലീസ് ആയപ്പോഴാണ്. ഇപ്പോഴിതാ എൻകൗണ്ടർ വഴി ബലാത്സംഗ കേസിലെ പ്രതികളെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ ഒപ്പം സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെ തെലുങ്കാനയിലെ ആ പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

2008 വാറങ്കലിൽ വച്ച് രണ്ട് എഞ്ചിനീയറിങ് വിദ്യാർഥിനികളെ മൂന്ന് പുരുഷന്മാർ ചേർന്ന് ആക്രമിച്ചു. പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണം. സ്വയരക്ഷക്കായി പ്രവർത്തിച്ച വാറങ്കൽ പോലീസ് പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടക്കുമ്പോൾ വാറങ്കൽ ജില്ലാ പോലീസ് സൂപ്രണ്ട് ആയിരുന്നു സജ്ജനാർ.

2019 ലെ ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് സ്വയരക്ഷക്ക് വേണ്ടി വെടി വച്ചതാണ് എന്ന് പിന്നീട് സജ്ജനാര്‍ അറിയിച്ചു. ഇത് അന്നുതന്നെ വലിയ ചർച്ചയായി മാറിയിരുന്നു. 2021 മാർച്ചിൽ സജ്ജനാറിന് സ്ഥാനക്കയം ലഭിച്ചു. അഡിഷണൽ ഡിജിപി ആയിട്ടായിരുന്നു സ്ഥാനക്കയറ്റം. പിന്നീട് അദ്ദേഹത്തെ തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ആയി നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button