അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നും പിണങ്ങിപ്പോയ വിദ്യാർത്ഥി വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ മടങ്ങിയെത്തി; സംഭവം ഹരിപ്പാട്

അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നും പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ വീട്ടിലേക്ക് മടങ്ങി എത്തി.  വീടിന് സമീപത്തുള്ള പുരയിടത്തിലാണ് പതിനാലുകാരൻ മണിക്കൂറോളം ഒളിച്ചിരുന്നു നാട്ടുകാരെയും വീട്ടുകാരെയും മുള്‍ മുനയില്‍ നിര്‍ത്തിയത്. കുട്ടിയുടെ തിരോധാനം വീട്ടുകാരെയും നാട്ടുകാരെയും ഒരേപോലെ ആശങ്കയിലാഴ്ത്തി. ഹരിപ്പാട് ആണ് സംഭവം നടന്നത്.

kkid ran away 1
അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നും പിണങ്ങിപ്പോയ വിദ്യാർത്ഥി വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ മടങ്ങിയെത്തി; സംഭവം ഹരിപ്പാട് 1

രാവിലെ ആറു മണിയോടെ വീടിന് പുറത്തേക്ക് പോയ വിദ്യാർത്ഥി പിന്നീട് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ വന്നില്ല. എല്ലായിടത്തും വീട്ടുകാർ അന്വേഷിച്ചു. കുട്ടിയുടെ ഒരു വിവരവും ലഭിക്കാതെ വന്നതോടെ വീടിനു പുറത്തും സമീപത്തുള്ള വീടുകളിലും കുട്ടിയെ തിരക്കി. പക്ഷേ കുട്ടി എവിടേയും എത്തിയില്ല എന്ന വിവരമാണ് ലഭിച്ചത്. ഇതോടെ വീട്ടുകാർ ആകെ പരിഭ്രമിച്ചു. നാട്ടിലും മറ്റും തിരക്കിയെങ്കിലും ഒരു വിവരവും ലഭിക്കാതെ വന്നതോടെ ഹരിപ്പാട് പോലീസിൽ വിവരം അറിയിച്ചു. തുടർന്നു പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇതോടെ അന്വേഷണം കൂടുതൽ വിപുലമാക്കാൻ നാട്ടുകാരും പോലീസും തീരുമാനിച്ചു. കുട്ടിയുടെ ചിത്രം അടക്കം നൽകി സമൂഹ മാധ്യമത്തിലൂടെ പ്രചരണം നടത്തി.

ആശങ്ക നിറഞ്ഞ മണിക്കൂറുകൾക്കു ശേഷം വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി സ്വമേധയാ പുറത്തു വന്നു. വിശപ്പ് സഹിക്കാനവാതെ വന്നതോടെയാണ് നാടകം അവസാനിപ്പിക്കാൻ പതിനാലുകാരൻ തീരുമാനിച്ചത്. ഹരിപ്പാട് പോലീസ് കുട്ടിയെ കോടതിയിൽ ഹാജരാക്കി, പിന്നീട് മാതാപിതാക്കളുടെ ഒപ്പം വിട്ടയക്കുകയും ചെയ്തു. ഹരിപ്പാട് പോലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയ നിമിഷങ്ങൾക്ക് ഇതോടെയാണ് വിരാമം ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button