ഒന്നുറങ്ങിയിട്ട് 61 വർഷമാകുന്നു; പനി വന്നു പോയതിനുശേഷം ഉറക്കം എന്നെന്നേക്കുമായി നഷ്ടമായി; ശാസ്ത്രലോകത്തിന് അത്ഭുതമായ ഉറക്കമില്ലാത്ത മനുഷ്യനെ കുറിച്ച്

ഒരു മനുഷ്യൻറെ ശരാശരി ആയുസ്സിന്റെ വലിയൊരു പങ്കും ചെലവഴിക്കുന്നത് ഉറക്കത്തിനു വേണ്ടിയാണ് എന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസം എട്ടു മണിക്കൂറെങ്കിലും ഒരാൾ ഉറങ്ങിയിരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ കഴിഞ്ഞ 61 വർഷമായി ഉറങ്ങാത്ത ഒരു മനുഷ്യൻ ഇവിടെയുണ്ട് . 1962 മുതൽ താൻ ഉറങ്ങിയിട്ടില്ല എന്ന് ഇയാൾ പറയുന്നു.

big sleep
ഒന്നുറങ്ങിയിട്ട് 61 വർഷമാകുന്നു; പനി വന്നു പോയതിനുശേഷം ഉറക്കം എന്നെന്നേക്കുമായി നഷ്ടമായി; ശാസ്ത്രലോകത്തിന് അത്ഭുതമായ ഉറക്കമില്ലാത്ത മനുഷ്യനെ കുറിച്ച് 1

വിയറ്റ്നാം സ്വദേശിയായ എൻജോക്ക് ആണ് ഉറക്കമില്ലാത്തതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് . ഒരു ദിവസം വന്നു പോയ പനിക്ക് ശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല എന്ന് എൻജോക്ക് പറയുന്നു. ഇന്ന് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ദിവസമെങ്കിലും ഒന്നുറങ്ങാൻ കഴിയുക എന്നതു മാത്രമാണ് എന്ന് ഇയാൾ പറയുന്നു.

ഉറക്കമില്ലായ്മ മൂലം ഇയാളുടെ മാനസിക ആരോഗ്യം തന്നെ ആകപ്പാടെ തകർന്നിരിക്കുകയാണ്. എന്നെങ്കിലും ഒരിക്കൽ മനസ്സറിഞ്ഞ് ഒന്നുറങ്ങാൻ കഴിയണമെന്ന പ്രതീക്ഷയിലാണ് ഇയാൾ. ഇപ്പോൾ ഇദ്ദേഹത്തിന് 80 വയസ്സുണ്ട് . എല്ലാ ദിവസവും മുടങ്ങാതെ വ്യായാമവും മറ്റു ജോലികളും ഇയാൾ ചെയ്യുന്നു . ഇതു തന്നെയാണ് 80 ആം വയസ്സിലും ഇയാളുടെ ആരോഗ്യത്തിന്റെ രഹസ്യം.

മിക്കപ്പോഴും ജോലി കഴിഞ്ഞു വരുമ്പോൾ വല്ലാത്ത ക്ഷീണം തോന്നാറുണ്ട്. അപ്പോൾ ഒന്നോ രണ്ടോ മണിക്കൂറിൽ കിടക്കുമെങ്കിലും ഉറങ്ങാൻ കഴിയാറില്ല. അദ്ദേഹത്തിൻറെ ഉറക്കമില്ലായ്മയെ കുറിച്ച് മനസ്സിലാക്കാൻ നിരവധി വിദേശികൾ ഇദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. രാത്രിയിൽ ഇയാളുടെ ഒപ്പം താമസിച്ച് പഠനം നടത്തിയെങ്കിലും എന്താണ് ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം എന്ന് ആര്‍ക്കും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button