ചേലാകർമ്മം നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം; ഇത് ആൺകുട്ടികളുടെ മേലുള്ള ആക്രമണം; അച്ഛന്റെയും അമ്മയുടെയും മതപരമായ വിശ്വാസങ്ങൾ കുട്ടിയുടെ മേല്‍ അടിച്ചേൽപ്പിക്കുന്നു; ഹൈക്കോടതിയിൽ പൊതുതാല്‍പ്പര്യ ഹർജി

ഇസ്ലാം മത ആചാര പ്രകാരം തുടർന്നു പോരുന്ന ഒന്നാണ് ആൺകുട്ടികളിലെ ചേലാ കർമ്മം . എന്നാൽ ഇത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ . ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത് യുക്തിവാദി സംഘടനയായ നോൺ റിലീജിയൻ സിറ്റിസൺസ് ആണ്. ആണ്‍കു ട്ടികളിലെ ചേലാകര്‍മ്മം ഒരിയ്ക്കലും  അനുവദിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണെന്നും അതിനെ നിയമ വിരുദ്ധമായി കണക്കാക്കണം എന്നും ഉള്ള ആവശ്യമാണ് ഇപ്പോള്‍ ഹർജിക്കാർ മുന്നോട്ടു വയ്ക്കുന്നത്.

islam court
ചേലാകർമ്മം നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം; ഇത് ആൺകുട്ടികളുടെ മേലുള്ള ആക്രമണം; അച്ഛന്റെയും അമ്മയുടെയും മതപരമായ വിശ്വാസങ്ങൾ കുട്ടിയുടെ മേല്‍ അടിച്ചേൽപ്പിക്കുന്നു; ഹൈക്കോടതിയിൽ പൊതുതാല്‍പ്പര്യ ഹർജി 1

18 വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടികളുടെ ചേലാകർമ്മം ഒരു കാരണവശാലും അനുവദിക്കരുത് എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനെ ഒരിയ്ക്കലും അനുവദിക്കാന്‍ പാടുള്ള ഒന്നല്ല. ഇത് എല്ലാ അര്‍ത്ഥത്തിലും നിയമവിരുദ്ധമായ കാര്യമാണ്.

അച്ഛന്റെയും അമ്മയുടെയും മതപരമായ വിശ്വാസങ്ങൾ കുട്ടിയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായിട്ട് വേണം ഈ നടപടിയെ കാണാൻ എന്ന് ഹര്‍ജ്ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. കുട്ടികളുടെ ചേലാകർമ്മം നടത്തുക എന്ന് പറയുന്നത് ഒരു തരത്തിലും യുക്തിപരമായ കാര്യമല്ല. ഇത് തികച്ചും നിയമ വിരുദ്ധമാണ്. ഇത് എല്ലാ അർത്ഥത്തിലും കുട്ടികളുടെ നേരെയുള്ള ആക്രമണമായി വേണം കണക്കാക്കാന്‍. ചേലാ കര്‍മ്മം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് എന്നും ഹർജിക്കാർ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇത് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച്  അടുത്ത ആഴ്ച പരിഗണിക്കുന്നതിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button