പൊറോട്ട കഴിച്ചു 16 കാരി മരിച്ച സംഭവം; എന്താണ് പൊറോട്ടയില്‍ അടങ്ങിയിരിക്കുന്ന വില്ലന്‍; അറിയാം ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ 

പൊറോട്ട കഴിച്ച് അലർജി രോഗം പിടിപെട്ട് ഇടുക്കി വാഴത്തോപ്പ് സ്വദേശിനിയായ നയൻ മരിയ എന്ന 16 കാരി മരിച്ചത് മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാക്കിയിരുന്നു. മൈദ,  ഗോതമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണപദാർത്ഥം കഴിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടിക്ക് മരണം സംഭവിച്ചത്. അലർജി മൂർച്ഛിച്ചതോടെ ബോധരഹിതയായ കുട്ടി ദിവസങ്ങളോളം ആശുപത്രികൾ ചികിത്സയിലായിരുന്നു. എന്നാൽ ഇതിനിടെ കുട്ടി വീണ്ടും പൊറോട്ട കഴിച്ചത് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. മരണത്തിന് കരണമായത് ഗ്ലൂട്ടൻ ആണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഗ്ലൂട്ടന്‍  അലർജി വീണ്ടും വലിയ ചർച്ചാ വിഷയമായി മാറി. എന്താണ് ഗ്ലൂട്ടന്‍ എന്ന് നമുക്കൊന്നു പരിശോധിക്കാം.

porotta 2
പൊറോട്ട കഴിച്ചു 16 കാരി മരിച്ച സംഭവം; എന്താണ് പൊറോട്ടയില്‍ അടങ്ങിയിരിക്കുന്ന വില്ലന്‍; അറിയാം ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍  1

ചില ധാന്യങ്ങളിൽ വളരെ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടന്‍. ഇത് മറ്റു പ്രോട്ടീനുകളെ അപേക്ഷിച്ച് വയറ്റിനുള്ളില്‍ ദഹിക്കാതെ കിടക്കും. എല്ലാവരിലും ഇത് ഉണ്ടാകണമെന്നില്ല.  ഇങ്ങനെ വരുന്നതോടെ വയറ്റിൽ പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകും. ഇതുകൊണ്ടാണ് ചിലർക്ക് മൈദ,  ഗോതമ്പ് എന്നിവ കഴിച്ചു കഴിയുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നത്. വയറ്റിന്റെ ഉള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുക, വയറ്റിൽ ഗ്യാസ് നിറഞ്ഞ് വല്ലാത്ത ശാരീരിക അവസ്ഥയിലേക്ക് നീങ്ങുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാകം. അതുകൊണ്ട് തന്നെ ചില ഭക്ഷണ സാധനങ്ങള്‍ കഴിച്ചു കഴിഞ്ഞാല്‍ ഇത്തരത്തില്‍ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവുക ആണെങ്കില്‍ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ പോകേണ്ടത് അത്യാവമാണ്.

ഒരു ദിവസം തന്നെ രണ്ടും മൂന്നും പ്രാവശ്യം വയറിളകുക,  ക്ഷീണം തോന്നുക തുടങ്ങിയവയൊക്കെ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. തുടർച്ചയായി ഒന്നിലേറെ തവണ ദുർഗന്ധത്തോടെ മലം പോവുകയാണെങ്കിൽ അടിയന്തരമായി ഡോക്ടറെ കാണിച്ച് ചികിത്സ തേടണം. ശ്രദ്ധിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിച്ച് മരണം വരെ സംഭവിക്കാനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button