മത്സരിച്ചു മദ്യപിച്ചു; 10 മിനിറ്റിനുള്ളിൽ മൂന്ന് കോർട്ടൽ മദ്യം കഴിക്കണമെന്ന സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത യുവാവ് തളർന്നു വീണു മരിച്ചു

മദ്യം മനുഷ്യൻറെ സിരകകളെ എത്രത്തോളം ഗ്രസ്സിച്ചിരിക്കുന്നു എന്നതിനു നിരവധി ഉദാഹരണങ്ങൾ നമുക്കറിയാം. അതുകൊണ്ടാണ് ആഘോഷിക്കാനും ദുഃഖത്തെ അതിജീവിക്കാനുമൊക്കെ ഇന്ന് മദ്യം ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നത്. സുഹൃത്തുക്കൾ ഒത്തു കൂടുമ്പോൾ മത്സരിച്ചു മദ്യം കഴിക്കുന്നതും ഇന്ന് ചിലര്‍ക്കിടയില്‍ സർവ്വസാധാരണമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്.  എന്നാല്‍ ഇത് തീക്കളിയാണ്.  ഇപ്പോഴിതാ അത്തരത്തില്‍ മദ്യപാനവുമായി ബന്ധപ്പെട്ട  പന്തയം ഉത്തർപ്രദേശ് ആഗ്ര സ്വദേശിയുടെ ജീവനെടുത്തു എന്ന വാര്‍ത്തയാണ് പുറത്തു  വന്നിരിക്കുന്നത്.

drink
മത്സരിച്ചു മദ്യപിച്ചു; 10 മിനിറ്റിനുള്ളിൽ മൂന്ന് കോർട്ടൽ മദ്യം കഴിക്കണമെന്ന സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത യുവാവ് തളർന്നു വീണു മരിച്ചു 1

10 മിനിറ്റിനുള്ളിൽ മൂന്ന് കോർട്ടർ മദ്യം കഴിക്കണമെന്ന സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത ആളാണ് മരണത്തിന് കീഴടങ്ങിയത്. വെല്ലുവിളി ഏറ്റെടുത്ത ഇയാള്‍ മൂന്നു കോര്‍ട്ടര്‍ മദ്യം കഴിച്ച് തളർന്നു വീഴുക ആയിരുന്നു. പിന്നീട് അധികം വൈകാതെ തന്നെ ഇയാളുടെ മരണം സംഭവിച്ചു.  ജയ്സിംഗ് എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തുക്കളുടെ വെല്ലുവിളിയും അത് വാശിയുടെ പുറത്ത് ഏറ്റെടുക്കുകയും ചെയ്തപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിൻറെ അത്താണിയാണ് .

മദ്യപിച്ച് അവശനായി ബോധം നഷ്ടപ്പെട്ട് നിലത്തു വീണ ഇയാളെ ഉടൻ തന്നെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ സംഭവവുമായി ബന്ധപ്പെട്ടു ഇദ്ദേഹത്തിൻറെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയ്സിങ്ങിന്റെ പക്കല്‍ ഉണ്ടായിരുന്ന അര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ബന്ധുക്കൾ ആരോപിക്കുന്നു. നിലവിൽ ഇയാളുടെ സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം നടന്നു വരികയാണെന്നും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വെളിച്ചത്തു കൊണ്ടു വരുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button