കാമുകൻ വാടകയ്ക്ക്; തനിച്ചായിപ്പോയ സ്ത്രീകള്‍ക്ക് സഹായഹസ്തവുമായി സേവന തൽപരനായ യുവാവ്

വാലന്റൈൻസ് ഡേ കാമുകി കാമുകന്മാർക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. അവർ ഏറെ ആകാംക്ഷയോടെയാണ് ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നത്. സര്‍പ്രൈസ് സമ്മാനങ്ങൾ നൽകിയും കോഫി ഡേറ്റിൽ ഒരുമിച്ചും അവർ പ്രണയദിനം മനോഹരമാക്കുന്നു. ഇതൊക്കെ കമിതാക്കളുടെ കാര്യം മാത്രമാണ്. എന്നാൽ സിംഗിൾ ആയവരെ സംബന്ധിച്ച് വാലന്റൈൻസ് ഡേ അത്ര സന്തോഷകരമായ കാര്യമല്ല. ചിലരെങ്കിലും ഒറ്റപ്പെടലിന്റെ വേദനയിൽ അകപ്പെട്ടേക്കാം. ആരെങ്കിലും ഒരു കൂട്ടു ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചേക്കാം. എന്നു കരുതി കാമുകനെ വാടകയ്ക്ക് എടുക്കാൻ പറ്റില്ലല്ലോ. എന്നാൽ ഇനി വിഷമിക്കേണ്ട. കാമുകനെ വാടകയ്ക്ക് കിട്ടും. അതൊക്കെ വിദേശത്താണ് എന്ന് പറഞ്ഞ് ഒഴിയാൻ വരട്ടെ. ഇന്ത്യയിൽ തന്നെ കാമുകനെ വാടകയ്ക്ക് കിട്ടും. ഗുരുഗ്രാമിൽ ഉള്ള ഒരു യുവാവാണ് ഒറ്റയ്ക്കിരിക്കുന്നവർക്ക് ഇത്തരം ഒരു സേവനം നൽകാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

boyfriend
കാമുകൻ വാടകയ്ക്ക്; തനിച്ചായിപ്പോയ സ്ത്രീകള്‍ക്ക് സഹായഹസ്തവുമായി സേവന തൽപരനായ യുവാവ് 1

ഇത് പണത്തിനു വേണ്ടി അല്ല. തനിച്ചായിപ്പോയവര്‍ക്ക് ഒരു കമ്പനി കൊടുക്കാൻ വേണ്ടിയാണ് ടെക്കി കൂടിയായ ഈ യുവാവ് ഇത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സകുൽ ഗുപ്ത എന്ന 31 കാരനാണ് ഇൻസ്റ്റഗ്രാമിലൂടെ തന്നെ കാമുകനായി വാടകയ്ക്ക് തിരഞ്ഞെടുക്കാം എന്ന പരസ്യം നൽകിയിരിക്കുന്നത്. പണം ഉണ്ടാക്കുന്നതിനോ സ്ത്രീകളെ ശാരീരികമായി ഉപയോഗിക്കുന്നതിനോ വണ്ടി അല്ല താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഏകാന്തതയെ ചെറുക്കുക എന്നത് മാത്രമാണ് ഏക ലക്ഷ്യം.

നിങ്ങൾ തനിച്ചാണോ ഒരു കൂട്ട് വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ മടിക്കാതെ തന്നെ വിളിക്കുക. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഡേറ്റ് ആയിരിക്കും അത് എന്നും സകുല്‍ അവകാശപ്പെടുന്നു. സകുല്‍ ഇത് ആദ്യമായല്ല കാമുകൻ വാടകയ്ക്ക് എന്ന പരസ്യമായി എത്തുന്നത്. 2018 മുതൽ തുടങ്ങിയതാണ് ഈ പരിപാടി. ഒരു കാമുകി ഇല്ലാത്തതിൽ വല്ലാതെ വേദനിച്ചിരുന്നു. ആർക്കും വേണ്ടാത്ത ആളാണ് എന്ന് സ്വയം തോന്നി. അങ്ങനെയാണ് ഇത്തരം ഒരു ആശയം നടപ്പിൽ വരുത്താൻ തീരുമാനിക്കുന്നത്. നിലവില്‍ 50ലധികം ഡേറ്റിന് സകുല്‍  പോയിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button