ബാങ്കിലെ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ ചിതൽ തിന്നു; ഞെട്ടലില്‍ ഉപഭോക്താക്കള്‍ 

സുരക്ഷിതമാണെന്ന് കരുതി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണം ചിതല്‍  തിന്നു. രാജസ്ഥാനിലെ ഉദയ്പ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ബ്രാഞ്ചിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം ആണ് ചിതൽ എടുത്തത്. ലോക്കർ തുറന്നു നോക്കിയപ്പോഴാണ് നോട്ട് ചിതൽ തിന്ന കാര്യം കസ്റ്റമര്‍  അറിയുന്നത് . ഈ വാർത്ത ഏറെ പ്രാധാന്യത്തോടെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു . ഒരു നാഷണല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണം ഈ രീതിയില്‍ നഷ്ടപ്പെട്ടത് ഏറെ ഗൌരവതാരമായ കാര്യമായാണ് നോക്കിക്കാണുന്നത്. 

locker money distroy
ബാങ്കിലെ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ ലക്ഷം രൂപ ചിതൽ തിന്നു; ഞെട്ടലില്‍ ഉപഭോക്താക്കള്‍  1

ഹിരൺ മാഗ്രി സ്വദേശിയായ സുനിത എന്ന സ്ത്രീക്കാണ് പണം നഷ്ടപ്പെട്ടത്.  2 ലക്ഷം രൂപ ഒരു ബാഗിൽ ആക്കി ബാങ്കിലെ ലോക്കറിൽ വെച്ചിരിക്കുക ആയിരുന്നു ഇവര്‍. കൂടാതെ ഒരു 15,000 രൂപ അല്ലാതെയും സൂക്ഷിച്ചിരുന്നു. ഈ പണമാണ് ചിതൽ എടുത്തത്. ഇതോടെ സുനിത ബാങ്കിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ടു ബാങ്കിന്‍റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.  

ചിതല് തിന്ന നോട്ടിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏത് നോട്ടാണ് എന്ന് അറിയാൻ പോലും അറിയാന്‍ പറ്റാത്ത വിധം നോട്ടുകൾ പൂർണ്ണമായും നശിച്ചു പോയിരുന്നു. സംഭവം വലിയ വാർത്ത
ആയതോടെ ലോക്കറിൽ വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച പല
കസ്റ്റമേഴ്സും വലിയ ആശങ്കയിലാണ്. നിരവധി പേരാണ് ബാങ്കിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. ബാങ്കിന് ഒരു ഉത്തരവാദിത്വവും ഇല്ലെന്നും ജനങ്ങളുടെ സമ്പാദ്യം എന്ത് വിശ്വസിച്ചു ഇനി ബാങ്കിൽ സൂക്ഷിക്കും എന്നുമാണ് പലരും ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button