ഇത്രയും ബുദ്ധിയുള്ള ഒരാളാണ് എൻറെ ഒപ്പം കലാതിലകം ആയതെന്ന് അന്ന് അറിഞ്ഞില്ല; അന്ന് സുബീഷിന്റെയൊപ്പം  കലാപ്രതിഭ; ഇന്ന് കേരളത്തിലെ യങ് സൈൻറിസ്റ്റിനുള്ള പുരസ്കാര ജേതാവ്


കലോത്സവ വേദി പലപ്പോഴും സിനിമയിലേക്കുള്ള എളുപ്പ വഴികളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കലോത്സവ വേദിയിൽ തിളങ്ങി പിന്നീട് ചലച്ചിത്ര ലോകത്ത് എത്തി വിജയം വരിച്ച നിരവധി പേരുണ്ട്. അവരിൽ ഒരാളാണ് നടൻ സുബീഷ് സുധി. 18 വർഷം മുൻപ് കണ്ണൂര്‍ സർവകലാശാല കലാ പ്രതിഭയായിരുന്നു അദ്ദേഹം. അന്ന് സുബീഷിന്റെ ഒപ്പം കലാതിലകമായ കെ എം അമ്പിളിയുടെ ഇപ്പോഴത്തെ നേട്ടത്തെ കുറിച്ച് അദ്ദേഹം പങ്കു വച്ച ഒരു പോസ്റ്റ് ഏറെ ശ്രദ്ധേയമായി മാറി. അമ്പിളിയുടെ ഇപ്പോഴത്തെ നേട്ടത്തെ ചൂണ്ടിക്കാട്ടിയാണ് സുബീഷ് സമൂഹ മാധ്യമത്തില്‍ കുറുപ്പ് പങ്കു വച്ചത്.

kanoor
ഇത്രയും ബുദ്ധിയുള്ള ഒരാളാണ് എൻറെ ഒപ്പം കലാതിലകം ആയതെന്ന് അന്ന് അറിഞ്ഞില്ല; അന്ന് സുബീഷിന്റെയൊപ്പം  കലാപ്രതിഭ; ഇന്ന് കേരളത്തിലെ യങ് സൈൻറിസ്റ്റിനുള്ള പുരസ്കാര ജേതാവ് 1

ഇന്ന് സംസ്ഥാന സർക്കാരിൻറെ യംഗ് സയന്‍റിസ്റ്റ് പുരസ്കാര ജേതാവാണ് അന്നത്തെ കലാ തിലകമായ അമ്പിളി. അന്ന് കലാതിലകം ആയപ്പോൾ ഉള്ള  വാർത്തയും ചിത്രവും ഉൾപ്പെടുത്തിയാണ് സുബീഷ് സമൂഹ മാധ്യമത്തില്‍ കുറുപ്പ് പങ്കു വെച്ചത് .

18 വർഷങ്ങൾക്കു മുൻപുള്ള തൻറെ കോളേജ് കാലഘട്ടത്തിൽ താൻ പോലും ഞെട്ടിയ ഒന്നായിരുന്നു കണ്ണൂർ സർവ്വകലാശാലയിലെ കലാപ്രതിഭയായ സംഭവമെന്ന് സുബീഷ് സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. ബുദ്ധിപരമായി വളരെ പിറകിൽ നിൽക്കുന്ന തന്റെ ഒപ്പം അന്ന് കലാതിലകം ആയത് ഇത്രത്തോളം ബുദ്ധിയുള്ള ഒരാൾ ആണെന്ന് അന്ന് അറിഞ്ഞിരുന്നില്ല . തന്‍റെ പഠന കാലത്ത് തന്‍റെ ഒപ്പം ഫിസിക്സ് പഠിച്ച പെൺകുട്ടി ഇന്ന് കേരളത്തിലെ യംഗ് സൈന്റിസ്റ്റിനുള്ള സർക്കാരിൻറെ അവാർഡ് നേടിയിരിക്കുകയാണ് . സുബീഷ് ചിത്രത്തിന്റെ ഒപ്പം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button