തേക്കാൻ വേണ്ടി ആരെയും പ്രണയിക്കരുത്; ദൈവം തന്ന ഏറ്റവും നല്ല വികാരമാണ് പ്രണയം,   അനാവശ്യമായി ഉപയോഗിച്ചാൽ പിന്നീട് ആവശ്യം വരുമ്പോൾ അത് കിട്ടാതെ വരും; സംവിധായകന്‍ ജയ സോമ

പ്രണയദിനത്തോടനുബന്ധിച്ച് നടനും സംവിധായകനുമായ ജയ സോമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ എന്നത് യഥാർത്ഥ പ്രണയം ആസ്വദിക്കുന്ന ദിവസങ്ങൾ ആണെന്ന് അദ്ദേഹം പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. ഒരാളോട് ഒരിക്കലെങ്കിലും പ്രണയം തോന്നിയില്ലങ്കില്‍ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരം പ്രവർത്തിക്കുന്നില്ല. അത് ആസ്വദിക്കാനുള്ള ഭാഗ്യം ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്.

husband wife
തേക്കാൻ വേണ്ടി ആരെയും പ്രണയിക്കരുത്; ദൈവം തന്ന ഏറ്റവും നല്ല വികാരമാണ് പ്രണയം,   അനാവശ്യമായി ഉപയോഗിച്ചാൽ പിന്നീട് ആവശ്യം വരുമ്പോൾ അത് കിട്ടാതെ വരും; സംവിധായകന്‍ ജയ സോമ 1

പ്രണയം തല്ലിപ്പൊഴുപ്പിച്ച് ആസ്വദിക്കേണ്ട ഒന്നല്ല. ഒരു വ്യക്തിയുടെ രൂപത്തിൽ അല്ല പ്രണയം തോന്നുന്ന സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്, അത് ഹൃദയത്തിലും പെരുമാറ്റത്തിലും ആണ്. ഹൃദയത്തിൽ സൗന്ദര്യം ഉള്ളവരുടെ പെരുമാറ്റം അവരുടെ ശരീര സൗന്ദര്യത്തേക്കാൾ സുന്ദരമായിരിക്കും. ഹൃദയത്തിൽ സൗന്ദര്യമുള്ളവരുടെ പ്രണയത്തിന് മധുരം കൂടും. അത്തരക്കാരുടെ സ്പർശനം മൃദു ആയിരിക്കും. ശബ്ദം മനസ്സിലും കാതിലും ഉണ്ടാക്കുന്ന തണുപ്പ് അനിർവചനീയമായിരിക്കും.

അവരുടെ ശബ്ദം ഒരു നിമിഷം പോലും കേൾക്കാതിരിക്കാൻ കഴിയില്ല.  
പ്രണയം സത്യമായിരിക്കണം, വാശിക്കുവേണ്ടിയോ കാമുകി കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു സുഹൃത്തുക്കളുടെ മുന്നിൽ ആളാകാൻ വേണ്ടിയോ ആരെയും പ്രണയിക്കരുത്. ഹൃദയത്തിൽ യഥാർത്ഥ പ്രണയമുള്ള ഒരാളിന് ഒപ്പമുള്ള ആളെ സ്നേഹത്തോടെയും വിശ്വാസത്തോടെയും സുരക്ഷിതമായി ചേർത്തു നിർത്താൻ കഴിയും, ലോകത്തിലെ എല്ലാ ആണും പെണ്ണും ആഗ്രഹിക്കുന്നത് അതാണ്.

പ്രണയിക്കണം, പ്രണയം എന്താണെന്ന് അറിയണമെന്നുമാണ് തൻറെ പെൺമക്കളോട് പറയാനുള്ളത്. ആകെ ഒരു ജീവിതം മാത്രമേയുള്ളൂ, അതുകൊണ്ട് ആരെ പ്രണയിക്കണം എന്ന് തീരുമാനിക്കുന്നത് അവരവർ തന്നെയാണ്, ഇത്  ഓരോരുത്തരുടെയും ജീവിതമാണ്. ജീവിതം സുരക്ഷിതമാണെന്ന് തോന്നുന്ന ആരെ വേണമെങ്കിലും പ്രണയിക്കാം, അതിന് ജാതിയോ മതമോ പ്രായമോ നിറമോ ദേശമോ ഒന്നുമില്ല. ഒരു നല്ല മനുഷ്യനായാൽ മാത്രം മതി.

എന്നാൽ പണത്തെയും അധികാരത്തെയും സ്ഥാനമാനങ്ങളെയും പ്രണയിക്കരുത്. കാരണം ഇവ ഏതു നിമിഷം വേണമെങ്കിലും തകർന്നു പോയേക്കാം. പ്രണയിക്കേണ്ടത് മനസ്സിനെയാണ്. തേക്കാൻ വേണ്ടി ആരെയും പ്രണയിക്കരുത്, ദൈവം തന്ന ഏറ്റവും നല്ല വികാരമാണ് പ്രണയം. അനാവശ്യമായി അത് ഉപയോഗിക്കരുത്, അങ്ങനെ ചെയ്താൽ ആവശ്യം വരുമ്പോൾ അത് കിട്ടാതെ വരും.

പ്രണയിക്കേണ്ടത് വിവാഹ ശേഷമല്ല. വിവാഹത്തിന് മുൻപ് ഒരു ചരടിന്റെ പോലും ബന്ധമില്ലാതെ സ്വതന്ത്രമായി ഇഷ്ടമുള്ള പൂക്കളുടെ ഇടയിലൂടെയും ഇഷ്ടമുള്ള ആകാശത്തിലൂടെയും ആസ്വദിക്കേണ്ട ഒന്നാണ് പ്രണയം. വിവാഹശേഷം പ്രണയിക്കാമെങ്കിലും അതിന് അത്രത്തോളം മധുരം ഉണ്ടാവില്ല. കാമത്തിനുവേണ്ടി പ്രണയിക്കരുത്,  പ്രണയത്തിനു വേണ്ടിയാണ് പ്രണയിക്കേണ്ടത്, പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ആണ് പ്രണയം, അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button