150 വർഷത്തോളമായി പ്രതിമയിൽ പ്രത്യക്ഷപ്പെടുന്ന പുതിയ പുഷ്പങ്ങള്‍; പ്രണയത്തിന്റെ നൂറ് സംവത്സരങ്ങള്‍ താണ്ടിയ കഥ
പല പ്രണയ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ചിലത് നഷ്ട പ്രണയങ്ങളാണ്. ചില കഥകൾ ശുഭ പര്യവസാനികളാണ്. എന്നാൽ 150 വർഷം പഴക്കമുള്ള നിശബ്ദ പ്രണയകഥ എന്ന ഒന്നിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. യൂറോപ്പിൽ 1850 മുതൽ 1867 വരെയുള്ള കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. കഥാ നായികയുടെ പേര് കരോൾ ക്രിസ്ത്യൻ വാൾട്ടർ എന്നാണ്.
താഴേക്കിടയിലുള്ള ദരിദ്ര കുടുംബത്തിലാണ് കരോളിൻ ജനിക്കുന്നത്. കരോളിന് ഒരു സഹോദരി ഉണ്ടായിരുന്നു, സെൽമ എന്നായിരുന്നു അവരുടെ പേര്. അച്ഛനും അമ്മയും മരിച്ചതിനു ശേഷം ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് കരോളിൽ തന്‍റെ സഹോദരിയെ പരിപാലിച്ചിരുന്നത്. ഇവർ ഇരുവരും താമസിച്ചിരുന്നത് മുത്തശ്ശിയുടെ വീട്ടിലായിരുന്നു. അതീവ സുന്ദരിയായ കരോളിന് സ്കൂൾ പഠനകാലത്ത് തന്നെ ഒരു പ്രണയം ഉണ്ടായിരുന്നു. തന്റെ അധ്യാപകനെയായിരുന്നു കരോളിൽ പ്രണയിച്ചത്. എന്നാല്‍ വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ക്ഷയരോഗം ബാധിച്ച് കരോളിന്‍ മരണപ്പെടുക ആയിരുന്നു. തൻറെ പ്രിയപ്പെട്ട സഹോദരിയുടെ മരണം സെൽമയെ വല്ലാതെ വിഷമിപ്പിച്ചു. തൻറെ സഹോദരിയുടെ ഓർമ്മയ്ക്കായി ഒരു ശവകുടീരം പണിയാൻ സഹോദരി തീരുമാനിച്ചു. പുസ്തകങ്ങളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന കരോളിന്റെ പുസ്തകം വായിച്ചു കിടക്കുന്ന ഒരു പ്രതിമയാണ് സഹോദരി നിർമ്മിച്ചത്. മനോഹരമായ ഒരു പ്രതിമയായിരുന്നു ഇത്.
പ്രതിമ നിർമ്മിച്ച് ഏതാനം ആഴ്ചകൾക്ക് ശേഷം അത്യന്തം വിചിത്രമായ ഒരു സംഭവം ഉണ്ടായി. പ്രതിമയിലെ പുസ്തകത്തിൻറെ മുകളിൽ ഒരു പുഷ്പം വച്ചിരിക്കുന്നത് സൽമ കാണാനിടയായി. ആദ്യം കാര്യമാക്കിയില്ലങ്കിലും പിന്നീട് ഓരോ ദിവസവും ഓരോ പുതിയ പുഷ്പം പ്രതിമയുടെ മുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 150 വർഷങ്ങൾക്ക് ശേഷവും ആ പുസ്തകത്തിന് മുകളിൽ ഓരോ ദിവസവും ഒരു പുതിയ പുഷ്പം കാണാറുണ്ട്. ഇന്നും അത് തുടര്‍ന്നു പോരുന്നു. ഇത്തരം ഒരു ശീലത്തിന് തുടക്കം കുറിച്ചത് കരോളിന് ഏറ്റവും പ്രിയങ്കരനായ പ്രൊഫസർ ആണ് എന്നാണ് കരുതുന്നത്. പ്രൊഫസറിന് തൻറെ പ്രിയപ്പെട്ടവളുടെ വിയോഗം താങ്ങാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ഓരോ പൂവുകള്‍ കല്ലറയിൽ വയ്ക്കുന്നതായിരിക്കാം എന്നാണ് കഥകൾ. 150 വർഷം പിന്നിട്ടിട്ടും കരോളിന്റെ ശവകുടീരത്തിൽ ഇന്നും പൂവുകൾ കാണാറുണ്ട്.