കോട്ടയത്തുള്ള കള്ളന്മാർ വീടു കയറി മോഷ്ടിക്കുന്നത് നിർത്തി; ഇപ്പോൾ ലക്ഷ്യം മറ്റൊന്ന്; പൊറുതിമുട്ടി ജനം

കോട്ടയത്ത് കള്ളന്മാർ വീടുകളിൽ കയറി മോഷണം നടത്തുന്നത് ഇപ്പോൾ നിർത്തിയിരിക്കുകയാണ്. ഇപ്പോൾ കള്ളന്മാർ നോട്ടമിട്ടിരിക്കുന്നത് വലിയ കൃഷിയിടങ്ങളാണ്. കര്‍ഷകര്‍ വളരെ വര്‍ഷങ്ങളായി രക്തം വെള്ളമായി വിളയിച്ചെടുത്ത വിളകളാണ് ഇവര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ കയറുന്നതാണ് വീട്ടിൽ കയറുന്നതിനേക്കാൾ സെയ്ഫ്. വീടുകളില്‍ കയറുന്നതിന്റെ അത്രത്തോളം റിസ്കും ഇതിൽ ഇല്ല. പുരയിടത്തിലെ കപ്പ , ചേന തേങ്ങ , വാഴക്കുല , ചക്ക എന്നിവ അടിച്ചു മാറ്റി കൂടുതൽ വിലയ്ക്ക് മറിച്ച് വിൽക്കുന്നതാണ് ഇപ്പോള്‍ ഇവിടുത്തെ കള്ളന്മാരുടെ രീതി.

thief 1
കോട്ടയത്തുള്ള കള്ളന്മാർ വീടു കയറി മോഷ്ടിക്കുന്നത് നിർത്തി; ഇപ്പോൾ ലക്ഷ്യം മറ്റൊന്ന്; പൊറുതിമുട്ടി ജനം 1

പ്രധാനമായും കൃഷിവിളകൾ മോഷണം പോകുന്നത് പാലാ , മണിമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ്. നിലവിൽ കാർഷിക വിളകൾക്ക് വിപണിയിലുള്ള വിലവർധനവും ഗുണമേന്‍മയുള്ള പച്ചക്കറികളുടെ ലഭ്യതക്കുറവുമാണ് കള്ളന്മാരെ ഇത്തരം ഒരു മോഷണ രീതിയിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത്. നേരത്തെ സ്ഥലം കണ്ടു വയ്ക്കുന്ന കള്ളന്മാർ ഒറ്റ രാത്രി കൊണ്ട് കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെ കവർന്നെടുക്കുന്നു.

കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിന്നും ഒറ്റ  രാത്രി കൊണ്ട് കള്ളന്മാർ കടത്തിയത് 55 ചക്കകളാണ്. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്ത് വന്നിരുന്ന കുട്ടപ്പൻ ഓമന ദമ്പതികളുടെ പുരയിടത്തിൽ ഉള്ള പ്ലാവിൽ നിന്നാണ് ചക്ക മോഷണം പോയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് ഇവരുടെ പറമ്പിൽ നിന്നും വിളകൾ മോഷ്ടിക്കപ്പെടുന്നത്. നേരത്തെ ഇവരുടെ പറമ്പിൽ ഉണ്ടായിരുന്ന കപ്പ മുഴുവൻ കള്ളൻമാര്‍  മോഷ്ടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് കോട്ടയം കറുകച്ചാൽ , പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിൽ മോഷണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button