കോവിഡ് ബാധിച്ചവരില്‍ ഒരു വര്‍ഷത്തിനു ശേഷവും ആരോഗ്യ പ്രശ്നങ്ങള്‍; പുതിയ പഠനം പുറത്ത്  

കോവിഡിന്റെ ആശങ്ക ഒഴിയുന്നില്ല. പുതിയ പഠനം അനുസരിച്ച് ദീർഘകാലം നീണ്ടു നിൽക്കുന്ന കോവിഡ് ബാധിച്ച രോഗികളിൽ വലിയൊരു ശതമാനം പേർക്കും ഒരു വർഷത്തിനു ശേഷവും ശരീരത്തിലെ അവയവങ്ങൾക്ക് തകരാറുകൾ ഉള്ളതായി കണ്ടെത്തി. ഈ രോഗികളിൽ 50 ശതമാനത്തിൽ അധികം പേരുടെയും അവയവങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്രജ്ഞൻ പറയുന്നത്. ഇത്തരം രോഗികളുടെ ഒന്നിലധികം ആന്തരിക അവയവങ്ങളിൽ രോഗം ബാധിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പല അവയവങ്ങളുടെയും പ്രവർത്തനക്ഷമത തന്നെ കാര്യമായി കുറഞ്ഞിട്ടുമുണ്ട്. 12 മാസത്തിലധികം കോവിഡ് നീണ്ടു നിന്ന രോഗികളിൽ കടുത്ത ശ്വാസ തടസവും കോഗ്നിറ്റീവ് ഡിസോഡറും( ധാരണാപ്പിശക്) കണ്ടെത്തിയിട്ടുണ്ട്.

corina post desease
കോവിഡ് ബാധിച്ചവരില്‍ ഒരു വര്‍ഷത്തിനു ശേഷവും ആരോഗ്യ പ്രശ്നങ്ങള്‍; പുതിയ പഠനം പുറത്ത്   1

ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനത്തിന് വിധേയരാക്കിയത് ആരോഗ്യപ്രവർത്തകരെയാണ്. പഠനത്തിൽ പങ്കാളികളായ മിക്ക ആരോഗ്യ പ്രവർത്തകർക്കും മുൻപ് ഒരു രോഗങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ കോവിഡ് വന്നു പോയതിനു ശേഷം പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഇവരിൽ കണ്ടെത്തി. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ദീർഘ കാലം നീണ്ടു നിന്ന കോവിഡ് ബാധിച്ച അഞ്ചിൽ മൂന്ന് പേർക്കും കുറഞ്ഞത് ഒരു അവയവത്തിന് എങ്കിലും വൈകല്യമുണ്ട് എന്ന് മാത്രമല്ല ചിലരിൽ മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്തുകയുണ്ടായി.

കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലം ഉണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പലരിലും ശ്വാസ തടസ്സം നെഞ്ചു വേദന കൈകാലുകളിൽ വേദന കാഴ്ചയ്ക്ക് മങ്ങൽ എന്നിവ പാർശ്വഫലങ്ങളായി വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയില്‍ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ കോവിഡും കോവിഡ് വാക്സിനും ഈ തലമുറയെ മാത്രമല്ല വരും തലമുറയും പ്രതികൂലമായി ബാധിക്കാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് ഏറെക്കുറെ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button