തന്റെ മകളുടെ പേര് മറ്റു പെൺകുട്ടികൾക്ക് ഇടരുത്; ആര്‍ക്കെങ്കിലും ഈ പേരുണ്ടെങ്കില്‍ ഉടന്‍ മാറ്റുക; വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് കിം ജോങ് ഉൻ
ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട പല വാർത്തകളും ലോക ജനത ചിരിയോടെയാണ് നോക്കിക്കാണുന്നത്. അത്രത്തോളം ബാലിശമാണ് ഈ ഭരണാധികാരി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍. കഴിഞ്ഞ ദിവസം അദ്ദേഹം പുറപ്പെടുവിച്ച ഒരു ഉത്തരവ് അത്തരത്തിൽ ഒന്നായിരുന്നു. തന്റെ മകളുടെ പേര് മറ്റു പെൺകുട്ടികൾക്ക് ആരും ഇടരുത് എന്നാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നടത്തിയിരിക്കുന്ന പുതിയ പ്രഖ്യാപനം. കിം ജോങ് ഉന്നിന്റെ 10 വയസ്സുകാരിയായ മകളുടെ പേര് ജൂ ഏയ് എന്നാണ്. തന്റെ മകൾക്ക് ഈ പേര് നിർദ്ദേശിച്ചത് കൊണ്ട് തന്നെ ഇതേ പേരുള്ള ആരെങ്കിലും നിലവില്‍ ഈ രാജ്യത്ത് ഉണ്ടെങ്കിൽ അവർ ഈ പേര് അടിയന്തരമായി മാറ്റണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ജൂ എന്ന് പേരുള്ളവർ എത്രയും വേഗം തങ്ങളുടെ ജനന സർട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേര് സ്വീകരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോള്‍. നിലവില്‍ ഒരാഴ്ചത്തെ സമയം മാത്രമാണ് പേര് മാറ്റുന്നതിന് വേണ്ടി അനുവദിച്ചിട്ടുള്ളത്. ഇതിന് വേണ്ടി പുതിയ ഒഫ്ഫീസ്സും സജ്ജീകരിച്ചിട്ടുണ്ട്.
ജൂ എന്ന പേര് തന്റെ മകള്‍ക്ക് ഇട്ടതുകൊണ്ട് തന്നെ ഇത് ഉയർന്ന നിലവാരമുള്ള
പേരായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് എന്നാണ് അധികാരികളുടെ
പക്ഷം. അതുകൊണ്ട് മറ്റുള്ളവർ ആരും തന്നെ ഈ പേര് ഉപയോഗിക്കാൻ
പാടില്ല എന്ന അലിഖിത നിയമം പാസാക്കിയിരിക്കുകയാണ് ഉന്നിന്റെ അനുയായികള്‍. ഏതായലും കിമ്മിന്റെ ഏറെ വിചിത്രമായ ഈ ഉത്തരവിനെ ലോക ജനത പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്.