ഭാര്യക്ക് കൂട്ടുകാരിയെ പിരിയാന്‍ വയ്യ; വിശാലമനസ്കനായ ഭര്‍ത്താവ് സുഹൃത്തിനെക്കൂടി വിവാഹം കഴിച്ച് പ്രശ്നം ലളിതമായി പരിഹരിച്ചു

ഭാര്യയും ഭർത്താവും  തമ്മിലുള്ള ബന്ധം നല്ല രീതിയിൽ പോകണമെങ്കിൽ ദമ്പതികൾക്കിടയിൽ വിശ്വാസവും പരസ്പര ധാരണയും വളരെ അത്യാവശ്യമാണ്. ഭര്‍ത്താവിന്‍റെ സന്തോഷം ഭാര്യയും ഭാര്യയുടെ സന്തോഷം ഭർത്താവും കാര്യമായി തന്നെ പരിഗണിക്കണം. എങ്കില്‍ മാത്രമേ കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുകയുള്ളൂ.   എന്നാൽ ഭാര്യയുടെ സന്തോഷം നിലനിർത്തുന്നതിനു വേണ്ടി ഒരു ഭർത്താവ് ചെയ്ത കാര്യം കേട്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും.

man weds 2 women
ഭാര്യക്ക് കൂട്ടുകാരിയെ പിരിയാന്‍ വയ്യ; വിശാലമനസ്കനായ ഭര്‍ത്താവ് സുഹൃത്തിനെക്കൂടി വിവാഹം കഴിച്ച് പ്രശ്നം ലളിതമായി പരിഹരിച്ചു 1

നിങ്ങളുടെ ഭർത്താവ് ഭാര്യയോട് രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാൻ പോകുന്നു എന്ന് കേട്ടാൽ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ. അതും നിങ്ങളുടെ അടുത്ത സുഹൃത്തിനെ തന്നെ വിവാഹം കഴിച്ചാൽ നിങ്ങൾ അതിനെ എങ്ങനെ നോക്കിക്കാണും. ഇവിടെ ഒരു ഭർത്താവ് വിവാഹം കഴിച്ചത് തൻറെ ഭാര്യ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ്. ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതിൽ ഭാര്യ അതീവ സന്തുഷ്ടയാണ് താനും. കാരണം ഭാര്യയുടെ അടുത്ത് സുഹൃത്തിനെയാണ് ഇയാള്‍  വിവാഹം കഴിച്ചത്. ഭാര്യക്ക് സുഹൃത്തിനെ പിരിയാന്‍ വയ്യ എന്നു പറഞ്ഞതോടെ മഹാമനസ്കനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെക്കൂടി വിവാഹം കഴിക്കുക ആയിരുന്നു. തന്റെ രണ്ടു ഭാര്യമാരെയും യുവാവ് തന്നെ  സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. ഭാര്യക്ക് അവരുടെ പ്രിയ കൂട്ടുകാരിയെ പിരിഞ്ഞിരിക്കുന്നതില്‍ കടുത്ത വിഷമം ഉണ്ടായിരുന്നു.  അതിനാൽ ഭാര്യയുടെ സന്തോഷത്തിനു വേണ്ടി ഭർത്താവ് അവരുടെ അടുത്ത സുഹൃത്തിനെ തന്നെ കല്യാണം കഴിക്കുക ആയിരുന്നു. ഈ വീഡിയോയുടെ ആധികാരികത എത്രത്തോളം ഉണ്ടെന്ന കാര്യം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇനിയാണ് ജീവിതത്തിലെ സന്തോഷം നഷ്ടപ്പെടുക എന്ന് ഒരു വിഭാഗം കമൻറ് ചെയ്തപ്പോൾ ഇയാളുടെ ഭാഗ്യത്തെ പ്രശംസിച്ചവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button