വിവാഹിതയായ യുവതി ഇൻസ്റ്റഗ്രാം കാമുകനെ തേടി തമിഴ്നാട്ടിൽ അലഞ്ഞത് മൂന്നു മാസത്തോളം; മാനേജര്‍ ആണെന്ന് പറഞ്ഞിരുന്ന കാമുകൻ വാർക്കപ്പണിക്കാരനാണെന്ന് അറിഞ്ഞതോടെ നിരാശയായി; ഒടുവിൽ ഭർത്താവിനൊപ്പം മടങ്ങി 22 കാരി

വിവാഹിതയായ 22 കാരി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്നാട്ടിൽ താമസിച്ചത് മൂന്നു മാസത്തോളം കാലം. മലപ്പുറം സ്വദേശിനിയായ 22 കാരിയാണ് തമിഴ്നാട് സ്വദേശിയായ കാമുകനെ തേടി മൂന്ന് മാസത്തോളം അലഞ്ഞത്. ഒടുവിൽ ഇവരെ പോലീസ് തന്നെ ഭർത്താവിനൊപ്പം നാട്ടിലേക്ക് തിരികെ അയക്കുക ആയിരുന്നു.

instagram relation
വിവാഹിതയായ യുവതി ഇൻസ്റ്റഗ്രാം കാമുകനെ തേടി തമിഴ്നാട്ടിൽ അലഞ്ഞത് മൂന്നു മാസത്തോളം; മാനേജര്‍ ആണെന്ന് പറഞ്ഞിരുന്ന കാമുകൻ വാർക്കപ്പണിക്കാരനാണെന്ന് അറിഞ്ഞതോടെ നിരാശയായി; ഒടുവിൽ ഭർത്താവിനൊപ്പം മടങ്ങി 22 കാരി 1

22 കാരി വിവാഹം കഴിഞ്ഞതിനു ശേഷം സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇവർ മറ്റൊരു യുവാവിനെ പരിചയപ്പെടുന്നത്. ഇയാൾ ദണ്ഡിക്കല്ലിലുള്ള സ്പിന്നിങ് മില്ലിൽ മാനേജരായി ജോലി ചെയ്യുകയാണ് എന്നായിരുന്നു യുവതിയോട് പറഞ്ഞിരുന്നത്. ഇവർക്കിടയിലെ സൗഹൃദം പ്രണയമാകൻ അധികനാൾ വേണ്ടി വന്നില്ല. തുടർന്ന് കാമുകന്റെ ഒപ്പം കഴിയുന്നതിനു വേണ്ടി ഇവർ വീടു വിട്ടിറങ്ങി. കാമുകനെ നേരിൽ കാണാൻ വേണ്ടി മൂന്നു മാസം മുൻപാണ് യുവതി ദണ്ഡിക്കല്ലീല്‍ എത്തുന്നത്. എന്നാൽ കാമുകൻ നേരത്തെ പറഞ്ഞ സ്ഥലത്തൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു സ്ത്രീയുടെ ഒപ്പം താമസിച്ച് കാമുകനു വേണ്ടിയുള്ള അന്വേഷണം തുടർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകൻ വിവാഹനാണെന്നും ഇയാൾ കേരളത്തിൽ തന്നെ നിർമ്മാണ  തൊഴിലാളിയായി ജോലി ചെയ്തു വരികയാണെന്നു കണ്ടെത്തിയതോടെ യുവതി ആകെ തകർന്നു. ഇതിനിടെ ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. യുവതിക്കായുള്ള അന്വേഷണം പോലീസ് വ്യാപകമായിരുന്നു. തുടർന്ന് ഇവരെ ദണ്ടികല്ലിൽ  നിന്നും കണ്ടെത്തി. ഈ വിവരം തമിഴ്നാട് പോലീസ് കേരള പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി യുവതിയെ ഭർത്താവിൻറെ അടുത്തെത്തിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button