സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന പാലിൽ വിഷാംശം കണ്ടെത്തി; ഇത് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്താൻ
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉയർന്നു കേൾക്കുന്ന ഒരു പരാതിയാണ് സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന പാലിൽ വലിയ തോതിലുള്ള മായം ചേർക്കുന്നു എന്നത്. മിക്ക മാധ്യമങ്ങളും ഇത് സംബന്ധിച്ച വാർത്ത പുറത്തു കൊണ്ട് വന്നിട്ടുണ്ട് എങ്കിലും ഇതുവരെ കൂടുതൽ നടപടിക്ക് അധികൃതർ തയ്യാറായിരുന്നില്ല. എന്നാൽ പരാതികളും വാർത്തകളും രൂക്ഷമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ശരിക്കും അമ്പരന്നു പോയി. പാലിൽ അതി ഗുരുതരമായ വിഷാംശം ഉണ്ടെന്ന് കണ്ടെത്തുക ആയിരുന്നു. മാരക രോഗങ്ങൾക്ക് പോലും കാരണമായേക്കാവുന്ന അഫ്ല ടോക്സിൻ ആണ് പാലിന്റെ സാമ്പിള്‍ എടുത്ത് നടത്തിയ പരിശോധനയില്‍ നിന്നും കണ്ടെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പത്തു ശതമാനത്തിൽ അധികം സാമ്പിളുകളിൽ ആണ് ഇത്തരത്തില്‍ ഉള്ള മാരക വിഷത്തിന്റെ സാന്നിധ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. കേടായ കാലിത്തീറ്റ പശുക്കൾക്ക് നൽകുന്നതു മൂലം ആണ് ഈ വിഷം പാലിൽ ഉണ്ടാകുന്നത് എന്നാണ് നിഗമനം. കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് ഇത് കാരണമായേക്കാം എന്ന് വിദഗ്ധർ പറയുന്നു.
സംസ്ഥാനത്ത് വിപണം നടത്തുന്ന പാൽ രാസവസ്തുക്കൾ ചേർത്തതാണ് എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിട്ടുള്ളതാണ്. എന്നാൽ അപ്പോഴൊക്കെ അധികൃതരുടെ ഭാഗത്ത് നിന്നും നിസ്സംഗമായ സമീപനമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇപ്പോൾ വിഷാംശം ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമത്തിൽ അടക്കം ഉയര്‍ന്നു വരുന്നത്. കടുത്ത നടപടി സ്വീകരിക്കണമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.