31 തവണ വിവാഹം കഴിച്ചു; 19 മക്കള്‍; പക്ഷേ അവസാനകാലം അനാഥാലയത്തിൽ; വിവാഹത്തിന്‍റെ എണ്ണത്തിന്റെ പേരില്‍ പ്രശസ്തനായ ഗ്ലിന്‍ വോര്‍ഫ് മരണപ്പെട്ടത് അനാഥാലയത്തില്‍ക്കിടന്ന്
ഗ്ലിൻ വോർഫ് തന്‍റെ 80 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 31 തവണയാണ് വിവാഹം കഴിച്ചത്. ഇത് ഒരു ലോക റെക്കോർഡ് ആണ്. ആരും ഇതുവരെ ഈ റെക്കോർഡ് മറികടന്നിട്ടില്ല. ഗ്ലിന്‍ പ്രധാനമായും വിവാഹ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുള്ളത് മയക്കുമരുന്നിന് അടിവപ്പെട്ടവർ, മോഷ്ടാക്കൾ, ജീവിതത്തില്‍ പ്രയാസം അനുഭവപ്പെടുന്ന സ്ത്രീകള്‍ തുടങ്ങിയവരെയാണ്. ഇദ്ദേഹത്തിൻറെ ദാമ്പത്യബന്ധങ്ങളില്‍ ചിലത് ദിവസങ്ങളും മറ്റു ചിലത് വർഷങ്ങളും നീണ്ടു നിന്നിട്ടുണ്ട്. എല്ലാ ഭാര്യമാരെയും അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നു.
1997 ലാണ് അദ്ദേഹം മരിക്കുന്നത്. അന്ന് അത് മിക്ക മാധ്യമങ്ങളും വലിയ വാർത്തയാക്കി മാറ്റിയിരുന്നു. എന്നാൽ ഇത്രയധികം വിവാഹം കഴിച്ച വ്യക്തിയായിരുന്നിട്ടു കൂടി മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത് ആരുമുണ്ടായിരുന്നില്ല. ഒരു അനാഥാലയത്തിൽ കിടന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 29 ഭാര്യമാരും 19 മക്കളും ഉണ്ടായിരുന്നിട്ടു കൂടി ഒരു മകൻ മാത്രമാണ് ശരീരം ഏറ്റുവാങ്ങാന്‍ എത്തിയത്.
ഗ്ലിന്‍ ജനിക്കുന്നത് 1908ലാന്. 1926 ലാണ് ഇദ്ദേഹം ആദ്യമായി വിവാഹം കഴിക്കുന്നത്. 11 വർഷം നീണ്ടു നിന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും ദൈർഘ്യം കൂടിയ ദാമ്പത്യം. ഇരുപത്തിയെട്ടാമത്തെ ഭാര്യയായ ക്രിസ്ത്യൻ കമാച്ചോ ആണ് അദ്ദേഹവുമായി ദീർഘകാലം ബന്ധം പുലർത്തിയ ഭാര്യ. ഏറ്റവും ചെറിയ ദാമ്പത്യത്തിന് 19 ദിവസത്തെ ആയുസ്സായിരുന്നു ഉണ്ടായിരുന്നത്. വിവാഹബന്ധം ഉപേക്ഷിച്ചതിനു ശേഷവും തൻറെ ആദ്യ മൂന്നു ഭാര്യമാരെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. തനിച്ച് ജീവിക്കുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് കഴിയുന്നതിന് പേടി ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒറ്റക്കായപ്പോഴൊക്കെ അദ്ദേഹത്തിന് പാനിക്ക് അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്.