നിങ്ങളുടെ ജീവിത രീതിയാണ് ക്യാന്‍സര്‍ എന്ന മാഹാവ്യാധിക്ക് കാരണം; ഇങ്ങനെ ശീലിച്ചാൽ ഒരു പരിധി വരെ ക്യാൻസറിനെ ഭയക്കണ്ട
ക്യാൻസർ രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. ഒരു വർഷം അനവധി ആളുകൾ ക്യാൻസർ രോഗ ബാധിതരായി മരണത്തിന് കീഴടങ്ങുന്നുണ്ട്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ക്യാൻസറിൽ നിന്നും രക്ഷ നേടാൻ കഴിയും. ക്യാൻസർ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് നമ്മുടെ ജീവിതശൈലിയാണ്. അതുകൊണ്ട് ചില ജീവിത രീതികൾ പിന്തുടരുകയാണെങ്കിൽ ക്യാൻസർ വരാനുള്ള സാധ്യതയെ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
സ്ഥിരമായി വെയിറ്റ് ലിഫ്റ്റിങ് ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു പരിധിവരെ നിങ്ങൾക്ക് ക്യാൻസറിനെ ചെറുക്കാന്‍ കഴിയും. കാൻസർ മാത്രമല്ല മറ്റ് രോഗങ്ങളെയും വെയിറ്റ് ലിഫ്റ്റിങ്ങിലൂടെ ചെറുക്കാൻ കഴിയും എന്ന് പഠനങ്ങൾ പറയുന്നു. എല്ലാത്തരം എക്സർസൈസുകളും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതാണ്. നന്നായി വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ക്യാൻസറിനെ ചെറുക്കാൻ ഒരു പരിധിവരെ സാധിക്കും എന്ന് മനസ്സിലാക്കിക്കൊള്ളുക. അത് പോലെ തന്നെ എല്ലാ ദിവസവും കൃത്യ സമയത്തിന് തന്നെ ഭക്ഷണം കഴിക്കുക. സമയം തെറ്റിയുള്ള ഭക്ഷണരീതി പല രോഗങ്ങളിലേക്കും നയിക്കപ്പെട്ടേക്കാം. രാത്രി ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. ഒരു കാരണവശാലും വലിച്ചുവാരി ഉള്ള ഭക്ഷണരീതി ആരോഗ്യത്തിന് ഭൂഷണമല്ല.
ശ്രദ്ധിക്കേണ്ട ഒരു കാര്യം കഴിവതും ജങ്ക് ഫുഡുകൾ ഒഴിവാക്കണം എന്നതാണ്. ക്യാൻസർ സാധ്യത വർദ്ധിക്കുന്നതിൽ ജങ്ക് ഫുഡിനുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും പല രോഗങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ സഹായിക്കും. അതുപോലെ തന്നെയാണ് ക്യാന്‍സറും. ചില ജീവിത ശൈലി പിന്തുടരുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും എന്നു പഠനങ്ങള്‍ പറയുന്നു.