വിവാഹത്തിന് ശേഷമാണ് ഭാര്യ ഗുണ്ടയാണെന്ന് അറിയുന്നത്; യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ
മാട്രിമോണിയൽ ആപ്പ് നോക്കി വിവാഹം കഴിച്ച യുവാവിനെ കിട്ടിയത് നല്ല ഒന്നാന്തരം പണി. വിവാഹം കഴിച്ചതിനു ശേഷം ആണ് ഇയാൾ തന്റെ ഭാര്യ ഒരു ഗുണ്ടയാണ് എന്ന് സത്യം തിരിച്ചറിയുന്നത്. മാത്രമല്ല ഇവർ കാർ മോഷണക്കേസിലും പ്രതിയായിരുന്നു. 5000ത്തോളം കാറുകളാണ് ഇവർ മോഷ്ടിച്ചത്. വിമൽ കരിയ എന്ന യുവാവാണ് ഗുണ്ടയായ റീത്ത എന്ന സ്ത്രീയെ വിവാഹം കഴിച്ച് കുടുക്കിൽപ്പെട്ടത്.
ഒരു കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യയായിരുന്നു ഇവർ. വിവാഹ മോചനത്തിന് മുമ്പ് ഇവർ ആദ്യ ഭർത്താവുമായി പല കുറ്റ കൃത്യങ്ങളിലും ഏർപ്പെട്ടിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് വിമലിനെ വിവാഹം കഴിക്കുന്നത്. വിമൽ ഗുജറാത്ത് പോർബന്ധർ സ്വദേശിയാണ്. ഇയാൾ വിവാഹം കഴിച്ച റീത്ത ആസാം ഗുവാഹാത്തി സ്വദേശിനിയും.
ആദ്യ വിവാഹമോചനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ചെറുപ്പത്തിൽ വിവാഹം കഴിച്ചതാണെന്നും തന്റെ കയ്യിൽ രേഖകൾ ഒന്നുമില്ല എന്നുമായിരുന്നു ഇവർ പറഞ്ഞത്. ഈ വാക്ക് വിശ്വസിച്ച് അഹമ്മദാബാദിൽ വച്ച് വിമൽ റീത്തയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷം ഭൂമി സംബന്ധമായ ചില പ്രശ്നങ്ങൾ നാട്ടിൽ നടക്കുന്നുണ്ട് എന്ന് പറഞ്ഞു ഇവർ ആസാമിലേക്ക് പോയി. പിന്നീട് തിരിച്ചു വന്നില്ല. ആദ്യമൊക്കെ ഫോണിൽ മറുപടി നൽകിയിരുന്നു എങ്കിലും പിന്നീട് ഫോൺ എടുക്കാതെയായി. ഒരിക്കൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് മറ്റൊരു വ്യക്തിയായിരുന്നു. ആരാണ് എന്ന് തിരക്കിയപ്പോൾ റീത്തയുടെ വക്കീലാണ് എന്നാണ് പറഞ്ഞത്. റീത്ത കസ്റ്റഡിയിൽ ആണെന്നും ഒരു ലക്ഷം രൂപ ജാമ്യം ലഭിക്കാന് വേണമെന്നും അറിയിച്ചു. പണം അക്കൗണ്ടിൽ ഇട്ടതിനു ശേഷം ഓൺലൈനായി രേഖകൾ അയച്ചു തരാൻ വിമൽ ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ അതിൽ കൊടുത്തിരിക്കുന്ന പേര് റീത്താ ചൗഹാൻ എന്നായിരുന്നു. ഇത് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയപ്പോഴാണ് കൊടുംകുറ്റവാളിയാണ് എന്ന് തിരിച്ചറിയുന്നത്. ഇതോടെ എന്ത് ചെയ്യണം എന്നറിയാതെ ആകെ അങ്കലാപ്പിൽ ആണ് ഈ യുവാവ്.