കരൾ രോഗം മുതൽ ക്യാൻസർ വരെ ഭേദമാക്കുന്ന അത്ഭുത ഫലം; 2000 വർഷത്തിലധികമായി ചൈനക്കാരുടെ ഔഷധം; ഗോജി ബെറിയുടെ പ്രചാരം വര്‍ദ്ധിക്കുന്നു
ലഡാക്കിൽ കണ്ടു വരുന്ന അപൂർവയിനം പഴമാണ് ഗോജി ബെറി. ലഡാക്കിൽ വളരെ സർവസാധാരണമായി കാണപ്പെടുന്ന ഈ പഴം ചെറുതാണെങ്കിലും ഏറെ പോഷക സമ്പന്നമാണ്. മധുരമുള്ള ഈ പഴത്തിൽ തയാമിൻ , സെലീനിയം , കോപ്പർ , വിറ്റാമിൻ സി , അയൺ അമിനോ ആസിഡുകൾ എന്നു തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ലഡാക്കിൽ മാത്രമാണ് ഈ പഴം ഇപ്പോള്‍ കണ്ടു വരുന്നത്.
ഗോജി ബെറി ഒരു കുറ്റിച്ചെടിയാണ്. ഇത്രയധികം ഗുണഗണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ചൈനയിൽ 2000 വർഷത്തിലധികമായി ഭക്ഷണത്തോടൊപ്പം ഉപയോഗിച്ചു വരുന്ന ഒരു പഴമാണ് ഇത്. കരൾ രോഗത്തിന് അത്യുത്തമാവാണ് ഈ പഴം. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കരളിലെ വിഷാംശം ഇല്ലാതാക്കാൻ ഈ പഴത്തിന് കഴിയുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കരളിനെ ശുദ്ധീകരിക്കുമെന്ന് മാത്രമല്ല ട്യൂമർ വളർച്ചയെ തടയാനും സഹായിക്കുന്നു.
ഗോജി ബെറിയുടെ മറ്റൊരു പ്രത്യേകത രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഇത് ക്രമാതീതമായി കുറയ്ക്കും എന്നതാണ്. അതുകൊണ്ടുതന്നെ പ്രമേഹരോഗികളോട് ഈ പഴം ധാരാളമായി കഴിക്കാൻ ഡോക്ടർമാർ പറയാറുണ്ട്. രക്തത്തിലുള്ള ഇൻസുലിന്റെയും ഗ്ലൂക്കോസിന്റെയും അളവ് ഈ പഴം സന്തുലിതമാക്കുന്നു.
ട്യൂമർ വളർച്ചയെ തടയുന്ന പഴമാണ് ഗോജി ബെറി. അതുകൊണ്ടുതന്നെ ക്യാൻസർ രോഗികൾ ഈ പഴം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ പറയാറുണ്ട്. ഈ പഴത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ക്യാൻസറിനെ ചെറുത്ത് തോൽപ്പിക്കുന്നു. ഗോജി ബെറി കണ്ണുകൾക്കും ഏറെ ആരോഗ്യദായകമാണ്. നേത്ര രോഗങ്ങൾ തടയുന്നതിലും ഈ പഴങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ഗോജി ബെറി കഴിക്കുന്നവരിൽ പ്രതിരോധശക്തി വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗർഭിണികൾ ഇത് കഴിക്കരുത് എന്ന് പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. ഗോജി ബെറിയിൽ അടങ്ങിയിട്ടുള്ള ബീറ്റെൻ എന്ന മൂലകം ഗർഭ ഛിദ്രത്തിന് കാരണമാകും.