കോൺടാക്ട് ലെൻസ് കണ്ണിൽ വെച്ച് ഉറങ്ങി; മാംസം തിന്നുന്ന അപൂർവയിനം പാരസൈറ്റ് യുവാവിന്റെ കണ്ണ് ഭക്ഷണമാക്കി

കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്ന നിരവധിപേരെ നമുക്ക് അറിയാം. പല നിറത്തിലുള്ള ലെൻസുകൾ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ രാത്രി കിടക്കുന്നതിനു മുൻപ് ലെൻസ് ഊരി മാറ്റി വയ്ക്കാറാണ് ഉള്ളത്. കണ്ണിന്റെയും ലെൻസിന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ദിവസം രാത്രി അബദ്ധത്തിൽ ലെൻസ് ഊരി മാറ്റി വയ്ക്കാതെ കിടന്നാൽ എന്താണ് സംഭവിക്കുക. ഇവിടെ കോൺടാക്ട് ലെൻസ് കണ്ണിൽ വച്ച് ഉറങ്ങിപ്പോയ യുവാവിന്റെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടത്. 21 കാരനായ ഫ്ലോറിഡ സ്വദേശിക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. മൈക്ക് ക്‍റൂം ഹോള്‍ഡ് എന്ന യുവാവിനാണ് ഇത്തരത്തിൽ കാഴ്ച ശക്തി നഷ്ടമായത്.

contact lens
കോൺടാക്ട് ലെൻസ് കണ്ണിൽ വെച്ച് ഉറങ്ങി; മാംസം തിന്നുന്ന അപൂർവയിനം പാരസൈറ്റ് യുവാവിന്റെ കണ്ണ് ഭക്ഷണമാക്കി 1

ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ക്രൂം ഹോൾഡ്  ക്ഷീണം മൂലം കിടക്ക കണ്ടതും കയറിക്കിടന്ന് ഉറങ്ങിപ്പോയി. ക്ഷീണം കാരണം പതിവിലും നന്നായി ഉറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ എണീറ്റപ്പോൾ കണ്ണിന് എന്തോ പന്തികേട് ഉള്ളതുപോലെ ഇയാൾക്ക് തോന്നി. കണ്ണിനുള്ളിൽ ലെൻസ് കിടന്ന് ഒഴുകുന്നത് പോലെ തോന്നി. ആദ്യം ഇയാൾ ഇത് കാര്യമാക്കിയില്ല. അടുത്ത ദിവസം രാവിലെയും കണ്ണിന് ചൊറിച്ചിൽ അനുഭവപ്പെട്ടതോടെയാണ് ഒരു നേത്രരോഗ വിദഗ്ധനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റായ ആകാന്തമീബ കെറാറ്റിറ്റിസ് മൈക്കിന്റെ വലതു കണ്ണ് ഭക്ഷിച്ചതായി ഡോക്ടർ കണ്ടെത്തിയത്. ഇവ മൈക്കിന്റെ വലതു കണ്ണിലെ ലെൻസ് പൂർണമായും ഭക്ഷിച്ചു കഴിഞ്ഞിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മൈക്കിന്റെ ഇടത് കണ്ണിൻറെ കാഴ്ച നഷ്ടപ്പെടാതിരുന്നത്. ഏതായാലും കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവർ ഉറപ്പായും അത് വച്ചുകൊണ്ട് ഉറങ്ങാൻ കിടക്കരുത് എന്ന് ആരോഗ്യവിദഗ്ധർ ഈ ഒരു കാരണം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button