പാര്‍ക്കില്‍ വച്ച് കാണാതായ നായ ടാക്സി പിടിച്ച് വീട്ടില്‍ തിരിച്ചു വന്നു; സംഭവം ഇങ്ങനെ…   

കാണാതായി മണിക്കൂറുകൾക്ക് ശേഷം വളർത്തു നായ ഉടമസ്ഥയുടെ അടുത്തേക്ക് ടാക്സിയിൽ എത്തി. കാണാതായ നായ എങ്ങനെ ടാക്സിയിൽ ഉടമയുടെ അടുത്തേക്ക് മടങ്ങി എത്തി എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം. റാൽഫ് എന്ന നായയാണ് നഷ്ടപ്പെട്ടതിനു ശേഷം തിരികെ ഉടമയുടെ അടുത്ത് ടാക്സിയില്‍ എത്തിയത്.

dog taxi 1 2
പാര്‍ക്കില്‍ വച്ച് കാണാതായ നായ ടാക്സി പിടിച്ച് വീട്ടില്‍ തിരിച്ചു വന്നു; സംഭവം ഇങ്ങനെ...    1

എല്ലാ ദിവസവും പതിവു പോലെ നടക്കാനിറങ്ങിയതായിരുന്നു ജോർജിയ  ക്രൂവും  തന്‍റെ പ്രിയപ്പെട്ട നായ റാള്‍ഫും. ഇതിനിടെ വഴിയിൽ വച്ച് കണ്ട ഒരു പരിചയക്കാരനുമായി സംസാരിക്കുന്നതിനിടെ നായ അബദ്ധത്തിൽ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് എത്രയൊക്കെ പരതിയിട്ടും ജോർജിയും തൻറെ ഓമന നായയെ കണ്ടെത്താൻ കഴിഞ്ഞില്ല. വഴി തെറ്റിപ്പോയ നായ മാഞ്ചസ്റ്റർ ലെ എയർപോർട്ടിലേക്ക് വരെ എത്തി. നല്ല തണുപ്പുള്ള സമയമായതുകൊണ്ട് തന്നെ ഡാര്‍ഫ് വഴിയിൽ ഡോർ തുറന്നു കിടന്ന ഒരു ടാക്സിയിൽ കയറി ഇരിപ്പുറപ്പിച്ചു. ഉള്ളിൽ നായയെ കണ്ട ഡ്രൈവർ എങ്ങനെങ്കിലും അവനെ ഉടമസ്ഥന്റെ കൈയിൽ തിരികെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി നായയുടെ കഴുത്തിൽ വിലാസം രേഖപ്പെടുത്തിയിട്ടുള്ള എന്തെങ്കിലും ഉണ്ടോ എന്നു പരിശോധിച്ചു. എന്നാൽ അതൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സൗകര്യം പോലെ ഉടമസ്ഥനെ കണ്ടെത്താം എന്ന് അദ്ദേഹം തീരുമാനിച്ചു.

ഇതിനിടെ നായയുടെ ഉടമ സമൂഹ മാധ്യമത്തിൽ തന്‍റെ നായയെ കാണാനില്ല എന്ന് കാണിച്ച് കുറിപ്പ് പങ്കു വെച്ചിരുന്നു. ഇതിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പരും കൊടുത്തിട്ടുണ്ടായിരുന്നു.

ഈ പോസ്റ്റ് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ടാക്സി ഡ്രൈവറുടെ സുഹൃത്തിൻറെ ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ടാക്സി ഡ്രൈവറോട് പറഞ്ഞു. ടാക്സി ഡ്രൈവർ സോഷ്യൽ മീഡിയയിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ടു. അടുത്ത ദിവസം രാവിലെ ഇവിടെ ടാക്സിയിൽ തിരികെ വീട്ടിലെത്തി. തന്റെ പ്രിയപ്പെട്ട നായയെ തിരികെ കിട്ടിയ സന്തോഷം ഉടമ സമൂഹമാധ്യമത്തിലൂടെ എല്ലാവരെയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button