ബിന്ദു അമ്മിണി ഒരു സാമൂഹ്യ ദുരന്തമാണ്; അത് മേഡത്തിനു സ്വയം തോന്നണം; ബിന്ദു അമ്മിണിയെ രൂക്ഷമായി വിമർശിച്ച് മാത്യു സാമുവൽ

തന്നെ കണ്ടപ്പോൾ കൃതിക എന്ന ബസ് നിർത്താതെ പോയി എന്ന് കാണിച്ച് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കു വെച്ചിരുന്നു. ശബരിമലയിൽ കയറി എന്നതിൻറെ പേരിൽ ചില ബസ്സുകളിൽ ഇപ്പോഴും തനിക്ക് അയിത്തം ആണെന്നും കൃതിക എന്ന ബസ്സും തന്നോട് ഇതേ സമീപനമാണ് സ്വീകരിച്ചത് എന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രമുഖ മാധ്യമ പ്രവർത്തകനും നാരദാ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവൽ ബസ്സിന്റെ നടപടിയെ ന്യായീകരിച്ചു.  താനായിരുന്നു ബസ്സിന്റെ ഉടമയെങ്കിൽ ആ റൂട്ട് തന്നെ വേണ്ടെന്നു വയ്ക്കുമായിരുന്നു എന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

BINDU AMMINI
ബിന്ദു അമ്മിണി ഒരു സാമൂഹ്യ ദുരന്തമാണ്; അത് മേഡത്തിനു സ്വയം തോന്നണം; ബിന്ദു അമ്മിണിയെ രൂക്ഷമായി വിമർശിച്ച് മാത്യു സാമുവൽ 1

ബസ്സിന്റെ ഉടമയോ ഡ്രൈവറോ താനായിരുന്നുവെങ്കിൽ ബിന്ദു അമ്മിണി എവിടെയാണ് താമസിക്കുന്നത് ആ റൂട്ട് പോലും വേണ്ടെന്ന് വെക്കുമായിരുന്നു. മാത്രമല്ല ആ ബസ് ഉൾപ്പെടെ തോട്ടിൽ കളയുകയും ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു. ബിന്ദു അമ്മിണി എന്ന ബഹുമാനപ്പെട്ട മേഡം അത്ര വലിയ സംഭാവനയാണ് കേരളത്തിനു വേണ്ടി ചെയ്തിരിക്കുന്നത്. അവരോടുള്ള സ്നേഹം നിലനിർത്തുന്നതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തത് എന്ന് സ്വയമേ ആശ്വസിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പരിഹസിച്ചു.

ബിന്ദു മണി ആലോചിച്ച് നോക്കണം, താങ്കളെ ആ ബസ്സിൽ കയറ്റിയാൽ താങ്കൾ നാളെ പറയുക ആ ബസ്സുകാരൻ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരിക്കും. ഇത് മാത്രമായിരുന്നു അവര്‍ ഇത്രയും നാൾ ചെയ്തിരുന്ന ലോകോത്തര സാമൂഹിക പ്രവർത്തനം. ബിന്ദു അമ്മിണി ഒരു സാമൂഹ്യ ദുരന്തമാണ്, അത് ബിന്ദുമണിക്ക് സ്വയമേ തോന്നണമെന്നും മാത്യു സാമുവൽ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button