നികേഷ് കുമാറിനു പകരം അരുണ്‍ കുമാര്‍; റിപ്പോർട്ടറിന്റെ തലപ്പത്തേക്ക് മൊട്ട അരുൺ എത്തുമോ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ; ആകാംശയോടെ മാധ്യമലോകം
പ്രമുഖ ന്യൂസ് ചാനലായ റിപ്പോർട്ടർ ടി വി മാംഗോ മൊബൈൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാർ ഏറ്റെടുത്തതോടെ സ്ഥാപനത്തിൽ വലിയ അഴിച്ചു പണി ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. പുതിയ ഉടമകൾ എത്തുന്നതോടെ ചാനൽ വിട്ടു നികേഷ് കുമാർ ഒഴിയുമ്പോൾ അതിൻറെ തലപ്പത്തേക്ക് 24 ന്യൂസിലെ അവതാരകനായ അരുൺ കുമാർ എത്തും എന്നാണ് ലഭിക്കുന്ന സൂചന. ട്വെന്റി ഫോറിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവധി അവസാനിപ്പിച്ച് കേരള സർവകലാശാലയിലെ അധ്യാപക ജോലിയിലേക്ക് തിരികെ പോയിരുന്നു. അദ്ദേഹത്തെ വീണ്ടും തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് പുതിയ ഉടമകൾ എന്നാണ് വിവരം . സർവകലാശാലയിൽ നിന്നും അവധി ലഭിച്ചാൽ റിപ്പോർട്ടറിന്റെ ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് അരുൺകുമാർ എത്തിയേക്കാം. നിലവിൽ 24ല്‍ അവതാരകയായ സുജയ പാർവതിയും അരുൺ കുമാറിന്റെ ഒപ്പം റിപ്പോർട്ടറിലേക്ക് എത്തും എന്നാണ് പ്രചരണം.
മാധ്യമ പ്രവർത്തകർക്കിടയിലെ വിവാദ നായകനാണ് അരുൺകുമാർ. സ്കൂള്‍ കുട്ടികളുടെ കലോത്സവത്തിന് നോൺവെജ് വിളമ്പണം എന്നപേരിൽ അദ്ദേഹം തൊടുത്തു വിട്ട വിവാദം ഒരേസമയം മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയുണ്ടായി. ഇതിൻറെ പേരിൽ കടുത്ത വിമർശനമാണ് അദ്ദേഹം നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ റിപ്പോർട്ടർ പോലെ ഒരു ചാനലിന്റെ തലപ്പത്തേക്ക് അരുൺകുമാർ എത്തുന്നതിനെ ഏറെ ജാഗരൂകരൂകരായാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും കാണുന്നത്. 24ല്‍ എത്തിയപ്പോൾ അതുവരെ യുള്ള വാർത്താ സംസ്കാരത്തെ തന്നെ ഉടച്ചു വാർത്ത വ്യക്തിയാണ് അരുൺകുമാർ. ഏതായാലും അരുൺകുമാർ റിപ്പോർട്ടർ ചാനലിന്റെ തലപ്പത്ത് വരുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.