മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന്  പാശ്ചാത്യ രാജ്യങ്ങൾ ഗൂഢാലോചന നടത്തുന്നു; കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മരുന്നുകൾ അഫ്ഗാനിസ്ഥാനിൽ നിരോധിച്ചു

അഫ്ഗാനിസ്ഥാനിൽ കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ താലിബാൻ ഭരണകൂടം നിരോധിച്ചതായി വാര്ത്ത. ഗർഭനിരോധന മാർഗ്ഗങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതുവഴി മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുകയാണ് അവർ ലക്ഷ്യമിടുന്നത് എന്നും ഭരണകൂടം അറിയിച്ചു. ഇതിൻറെ ഭാഗമായി ഫാർമസികളോട് ഗർഭനിരോധന മരുന്നുകളും ഉപകരണങ്ങളും വിൽക്കാൻ പാടില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണവും സർക്കാർ നടത്തുന്നുണ്ട്.

TALIBAN CONDOM BANN
മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന്  പാശ്ചാത്യ രാജ്യങ്ങൾ ഗൂഢാലോചന നടത്തുന്നു; കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മരുന്നുകൾ അഫ്ഗാനിസ്ഥാനിൽ നിരോധിച്ചു 1

അതേ സമയം ഇത് സ്ത്രീകളുടെ ആകാശത്തിനു മേൽ നടത്തുന്ന ഭീകരതയായി കണക്കാക്കാം എന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതു മുതല്‍ പൗര സ്വാതന്ത്ര്യം പോലും വിലക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് അവിടെ സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കടുത്ത വിലക്കാണ് കൽപ്പിച്ചിട്ടുള്ളത്. സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നത് താലിബാൻ നിരോധിച്ചു. ഇതിനോട് അനുബന്ധിച്ച് സ്ത്രീകൾക്കായുള്ള യൂണിവേഴ്സിറ്റികൾ അടച്ചു പൂട്ടി. ജോലിയിൽ നിന്ന് ഉൾപ്പെടെ സ്ത്രീകളെ പുറത്താക്കി. സ്ത്രീകൾക്ക് തനിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഹനിക്കപ്പെട്ടു.

അതേസമയം ഗർഭനിരോധന വസ്തുക്കൾ വിലക്കിയതിന്റെ ഭാഗമായി എല്ലാ ദിവസവും ഫാർമസികളിൽ എത്തി തോക്കുധാരികൾ പരിശോധന നടത്തുന്നുണ്ട്. പാശ്ചാത്യ സംസ്കാരം നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് താലിബാൻ ഭരണത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തോക്ക് ധാരികൾ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ജനസംഖ്യ നിയന്ത്രിക്കുന്നത് തന്നെ അനാവശ്യമായ കാര്യമാണ്. അത് ഇസ്ലാം ഭരണം നിലനിൽക്കുന്ന ഒരു രാജ്യത്ത് ആവശ്യമില്ലെന്നും അവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button