ഒരു പെൺകുട്ടി വിവാഹം കഴിക്കുന്ന ദിവസം അവൾ ജനിച്ച വീട്ടിൽ തന്നെ അന്യയായി മാറുന്നു. അവൾക്ക് സ്വന്തം വീട്ടിൽ വന്നു നിൽക്കാൻ അനുവാദം ചോദിക്കേണ്ട അവസ്ഥ വരുന്നു; ജനിച്ച വീട്ടിൽ ജീവിക്കുന്നതിനും മരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ; ഷൈന്‍ ടോം ചാക്കോ
ഇന്ന് മലയാളത്തില്‍ ഏറ്റവും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. സമൂഹ മാധ്യമത്തില്‍ സജീവമായ ഷൈന്‍റെ മിക്ക അഭിമുഖങ്ങളും വൈറലാണ്. ഏതു വിഷയത്തിലും മുഖം നോക്കാതെ തന്റേതായ അഭിപ്രായം പറയുന്ന അദ്ദേഹം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖം ഏറെ ശ്രദ്ധേയമായി. ഒരു സ്ത്രീ ജനിച്ച വീട്ടിൽ ജീവിക്കുന്നതിനും മരിക്കുന്നതിനുള്ള അവകാശമാണ് ആദ്യം നേടിയെടുക്കേണ്ടത്. അതിനുശേഷം മാത്രം അവള്‍ മീനിന് വേണ്ടി പൊരുതിയാൽ മതിയെന്ന് അദ്ദേഹം പറയുന്നു.
ഒരു സ്ത്രീക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനും അവകാശമില്ല. അതിനു വേണ്ടിയാണ് സ്ത്രീകൾ ആദ്യം പൊരുതേണ്ടത്. അല്ലാതെ രാത്രി പുറത്തിറങ്ങി നടക്കുന്നതിനും വറുത്ത മീനിനും വേണ്ടിയല്ല. വസ്ത്രധാരണത്തെക്കുറിച്ചോ തുല്യമായ സമയ രീതിയെക്കുറിച്ചോ അല്ല സ്ത്രീകൾ ചോദിക്കേണ്ടത്.
അവനവൻ ജനിച്ച വീട്ടിൽ ജീവിക്കുന്നതിനും മരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ എന്ന് ഷൈൻ ചോദിക്കുന്നു. അതിനു വേണ്ടിയാണ് ഒരു സ്ത്രീ ആദ്യം പൊരുതേണ്ടത്. അപ്പോൾ എല്ലാവരും പറയുക കുടുംബം ഉണ്ടാകണം എന്നതാണ്. ഇത് സ്ത്രീകളോട് പറഞ്ഞത് ഇപ്പുറത്ത് നിൽക്കുന്ന പുരുഷനാണ്. പെൺകുട്ടികൾ എപ്പോഴെങ്കിലും ആൺകുട്ടികളോട് പറയുമോ കല്യാണം കഴിച്ചു പോയാൽ മതി തങ്ങൾ തങ്ങളുടെ കുടുംബത്തില്‍ നിന്നോളാം എന്ന്. ഒരിക്കലും അങ്ങനെ പറയില്ല.
പക്ഷേ അങ്ങനെ പറയണം, അതാണ് സ്വാതന്ത്ര്യമെന്നും സമത്വമെന്നും പറയുന്നത്. പക്ഷേ അങ്ങനെ ആരെങ്കിലും പറയും എന്ന് തോന്നുന്നില്ല. പല പെൺകുട്ടികളും ശ്രമിക്കുന്നത് വീട്ടിൽ നിന്നും രക്ഷപെടാൻ ആണ്. തുല്യ വേതനത്തിനു വേണ്ടിയല്ല മറിച്ച് തുല്യ ജീവിതത്തിനു വേണ്ടിയാണ് ആദ്യം സമരം നടത്തേണ്ടത്. ദൈവം സൃഷ്ടിച്ചിട്ടുള്ളത് ആണിന് പെണ്ണും പെണ്ണിന് ആണും എന്ന നിലയിലാണ്. ഒരു പെൺകുട്ടി വിവാഹം കഴിക്കുന്ന ദിവസം അവൾ ജനിച്ച വീട്ടിൽ തന്നെ അന്യയായി മാറുന്നു. പിന്നീട് അവൾക്ക് അവളുടെ സ്വന്തം വീട്ടിൽ വന്നു നിൽക്കാൻ അനുവാദം ചോദിക്കേണ്ട അവസ്ഥ വരുന്നു. ഇന്ന് കാണുന്ന ആത്മഹത്യകള്‍ക്ക് അതും ഒരു കാരണമാണെന്ന് ഷൈൻ പറയുന്നു..