ഉദയ സ്റ്റുഡിയോയുടെ തകർച്ചയ്ക്ക് കാരണം നടി വിജയശ്രീയുടെ ആത്മാവ്; ഇന്നും അവസാനിക്കാത്ത ദുരൂഹത

ഒരു കാലത്ത് മലയാള സിനിമയുടെ തറവാട് തന്നെ ഉദയ സ്റ്റുഡിയോ ആയിരുന്നു. ഈ സ്റ്റുഡിയോ തകർച്ചയുടെ ആഴങ്ങളിലേക്ക് കൂപ്പ് കുത്തിയത് അപ്രതീക്ഷിതമായിരുന്നു. ഇതേക്കുറിച്ച് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുകയുണ്ടായി. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച നിരവധി ചിത്രങ്ങളുടെ പരാജയമാണ് ഉദയയുടെ അവസാനം കുറിച്ചത്. ഇതേ തുടർന്ന് ഉദയാ സ്റ്റുഡിയോ വിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. എന്നാല്‍ ഇത് വാങ്ങാൻ എത്തിയ ദുബായ്ക്കാരൻ, ഒരു ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. ഇതേക്കുറിച്ചാണ് ശാന്തിവിള ദിനേശ് വിശദീകരിച്ചത്.

ushaya studio
ഉദയ സ്റ്റുഡിയോയുടെ തകർച്ചയ്ക്ക് കാരണം നടി വിജയശ്രീയുടെ ആത്മാവ്; ഇന്നും അവസാനിക്കാത്ത ദുരൂഹത 1

ഉദയ നോക്കിക്കാണാൻ ദുബായ് കാരൻറെ ജോത്സ്യൻ എത്തി അദ്ദേഹം സ്റ്റുഡിയോയുടെ അകത്തേക്ക് എത്തിയപ്പോൾ തന്നെ ആദ്യം പറഞ്ഞത് ഇത് വാങ്ങുന്ന ആൾ ആരായാലും അയാൾ ആറ് മാസത്തിനക മരിക്കും എന്നാണ്. സ്റ്റുഡിയോയുടെ അകത്തേക്ക് കാറിലെത്തിയ ജ്യോത്സ്യൻ പെട്ടെന്ന് വാഹനം നിർത്തി ഒരു വെപ്രാളത്തോടെ ഓടിനടന്ന് കാണുന്നതിനിടയാണ് ഇത്തരം ഒരു പ്രവചനം നടത്തിയത്. ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത് മരിച്ചുപോയ ഒരു പെണ്ണിൻറെ നിലവിളി ഈ സ്റ്റുഡിയോയുടെ ചുറ്റും കേൾക്കുന്നു എന്നാണ്. ഈ വിവരങ്ങളെല്ലാം ജ്യോത്സ്യന്‍  പറഞ്ഞത് അന്ന് കച്ചവടത്തിന് ഇടനിലക്കാരനായി നിന്ന ബോബൻ കുഞ്ചാക്കോയുടെ സുഹൃത്ത് ആലപ്പി അഷ്റഫിനോടാണ്. ജ്യോത്സ്യൻ ഇത് പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മനസ്സിലേക്ക് ആദ്യം വന്നത് നടി വിജയശ്രീയുടെ മുഖമായിരുന്നു. അവരെ കൊലപ്പെടുത്തിയതാണെന്നും അതല്ല വിഷം കഴിച്ചു മരിച്ചതാണെന്നും പല കിംവതന്തികളും അപ്പോള്‍  പ്രചരിക്കുന്നുണ്ടായിരുന്നു. ഉദയ സ്റ്റുഡിയോ ഇരിക്കുന്ന സ്ഥലം നിരവധി സ്ത്രീകളുടെ ശാപമേറ്റ മണ്ണാണ് എന്നു കൂടി ആ ജോത്സ്യൻ പറഞ്ഞു.

ജ്യോത്സ്യൻ പറഞ്ഞതുകൊണ്ട് തന്നെ ആ കച്ചവടം നടന്നതുമില്ല. പിന്നീട് ആലപ്പി അഷ്റഫ് ബോബൻ കുഞ്ചാക്കോയോട് പറഞ്ഞത് ഈ സ്ഥലം തലയിൽ നിന്ന് പോയെങ്കിലേ  രക്ഷപെടു എന്ന് മാത്രമാണ്. ഉദയ സ്റ്റുഡിയോ വിൽപ്പന നടത്തിയതിനു ശേഷം ആണ് കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവിലൂടെ താരമായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button