താടിയും മുടിയും മുറിക്കുന്നത് ഹറാം; ഫത്വ പുറപ്പെടുവിച്ച് ഉത്തർപ്രദേശിലെ ഇസ്ലാമിക പഠന കേന്ദ്രം; സമൂഹ മാധ്യമത്തില്‍ വിമര്‍ശനം വ്യാപകം
ഉത്തർ പ്രദേശിലെ സഹാറൻപൂറിലെ പ്രമുഖ ഇസ്ളാമിക പഠന കേന്ദ്രമായ ദാറുൽ ഉലും ദേവ ബന്ധ് തങ്ങളുടെ വിദ്യാർഥികൾ താടിയും വടിക്കുന്നത് വിലക്കി ഫത്വ പുറപ്പെടുവിച്ചു. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താടിയും മുടിയും വടിക്കാൻ പാടില്ലെന്നും അങ്ങനെ ആരെങ്കിലും ചെയ്താൽ അവരെ സ്ഥാപനം പുറത്താക്കും എന്നുമാണ് ഇവർ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നതു. തിങ്കളാഴ്ചയാണ് ഈ വിചിത്ര ഉത്തരവ് പഠന കേന്ദ്രം പുറത്തു വിട്ടത്. ആരെങ്കിലും ഈ ഉത്തരവ് പാലിക്കാത്ത പക്ഷം അവരെ പഠന കേന്ദ്രത്തിൽ നിന്നും പുറത്താക്കുമെന്നും അത്തരക്കാർക്ക് ഒരു കാരണവശാലും ഈ സ്ഥാപനത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല എന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.
ഉത്തർ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ദാറുൽ ഉലും ദേവ ബന്ധ് എന്ന പഠന കേന്ദ്രം രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ ഇസ്ലാമിക പഠന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ പഠന വിഭാഗം മേധാവിയായ മൗലാന ഹുസൈൻ അഹമ്മദ് ആണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഈ മാസം ആദ്യം താടിയും മുടിയും വടിച്ചു എന്ന കാരണം പറഞ്ഞു ഈ സ്ഥാപനത്തിലെ നാല് വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. വിദ്യാർത്ഥികൾ മാപ്പു പറഞ്ഞ് തിരികെ കയറാൻ ശ്രമിച്ചെങ്കിലും ഇവർ അനുവദിച്ചില്ല. താടിയും മുടിയും വെട്ടുന്നത് അനിസ്ലാമികം ആണ് എന്നാണ് ഇവരുടെ നിലപാട്. ഏതായലും ഈ വാര്‍ത്ത പുറത്തു വന്നതോടെ സമൂഹ മാധ്യമത്തില്‍ അടക്കം നിരവധി പേരാണ് ഈ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്.